Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുമ്മിൾ ആയുര്‍വേദ...

കുമ്മിൾ ആയുര്‍വേദ ഡിസ്‌പെന്‍സറി ദേശീയ നിലവാരത്തിലേക്ക്

text_fields
bookmark_border
Kummil Ayurveda Dispensary
cancel
camera_alt

കു​മ്മി​ള്‍ സ​ര്‍ക്കാ​ര്‍ ആ​യു​ര്‍വേ​ദ ഡി​സ്പെ​ന്‍സ​റി

കു​മ്മി​ള്‍: പ​ഞ്ചാ​യ​ത്തി​ലെ സ​ര്‍ക്കാ​ര്‍ ആ​യു​ര്‍വേ​ദ ഡി​സ്പെ​ന്‍സ​റി ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​ന്നു. നാ​ഷ​ന​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ ബോ​ര്‍ഡ് ഫോ​ര്‍ ഹോ​സ്പി​റ്റ​ല്‍സ് പ​രി​ഗ​ണി​ച്ച ജി​ല്ല​യി​ലെ ഏ​ഴ് ആ​യു​ര്‍വേ​ദ ഡി​സ്‌​പെ​ന്‍സ​റി​ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് കു​മ്മി​ള്‍ ആ​യു​ര്‍വേ​ദ ഡി​സ്‌​പെ​ന്‍സ​റി ഇ​ടം​പി​ടി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ മി​ക​ച്ച പ്ര​വ​ര്‍ത്ത​നം, ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം, ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​രി​ഗ​ണി​ച്ച​ത്. ജി​ല്ല​യി​ല്‍ പ​ഞ്ച​ക​ര്‍മ ചി​കി​ത്സ നി​ല​വി​ലു​ള്ള ര​ണ്ട് ഡി​സ്‌​പെ​ന്‍സ​റി​ക​ളി​ല്‍ ഒ​ന്നാ​ണ് കു​മ്മി​ള്‍.

പ്ര​തി​ദി​നം ഇ​രു​ന്നൂ​റി​ല​ധി​കം പേ​ര്‍ ആ​ശ്ര​യി​ക്കു​ന്ന ഡി​സ്‌​പെ​ന്‍സ​റി​യി​ല്‍ കി​ട​പ്പു​രോ​ഗി​ക​ളെ വീ​ടു​ക​ളി​ലെ​ത്തി പ​രി​ച​രി​ക്കു​ന്ന ‘ആ​യു​ര്‍ പാ​ലി​യം’ പ​ദ്ധ​തി​യും നി​ല​വി​ലു​ണ്ട്. നേ​ര​ത്തേ ആ​യു​ഷ് വെ​ല്‍നെ​സ് കേ​ന്ദ്ര​മാ​യും ഉ​യ​ര്‍ത്തി​യി​രു​ന്നു. യോ​ഗ പ​രി​ശീ​ല​ന​ത്തി​നും നി​ര​വ​ധി പേ​ര്‍ എ​ത്തു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് സ്‌​കൂ​ളു​ക​ളി​ലും യോ​ഗ പ​രി​ശീ​ല​നം ന​ല്‍കു​ന്നു. അം​ഗ​ൻ​വാ​ടി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​തി​രോ​ധ ചി​കി​ത്സാ പ​രി​പാ​ടി​ക​ളും ന​ട​ത്തി​വ​രു​ന്നു.

ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ള്‍, പ്ര​സ​വാ​ന​ന്ത​ര ചി​കി​ത്സ എ​ന്നി​വ​ക്കാ​യി പ്ര​ത്യേ​ക ഒ.​പി സം​വി​ധാ​ന​വു​മു​ണ്ട്. ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​മ​ധു, മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ സ്മി​ത ഗ​ണേ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഡി​സ്പ​ന്‍സ​റി ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ര്‍ത്ത​ന​ത്തി​ലൂ​ടെ​യാ​ണ്​ നേ​ട്ടം കൈ​വ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kummil Ayurveda Dispensary
News Summary - Kummil Ayurveda Dispensary to national standards
Next Story