കുണ്ടറ പദ്ധതിയുടെ പൈപ്പ്ലൈൻ പൊട്ടി; റോഡിന്റെ സംരക്ഷണഭിത്തി തകർന്നു
text_fieldsപുനലൂർ: കുണ്ടറ കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈൻ വെട്ടിപ്പുഴ എം.എൽ.എ റോഡിൽ തകർന്ന് റോഡിെൻറ സംരക്ഷണ ഭിത്തി തകർന്നു. എം.എൽ.എ റോഡിൽ സെൻറ് തോമസ് സ്കൂളിന് സമീപമാണ് കൂറ്റൻ പൈപ്പ് ലൈൻ പൊട്ടിയത്. ഇതുകാരണം ജലവിതരണം താൽക്കാലികമായി നിലച്ചു.
വെട്ടിപ്പുഴ തോടിനോട് ചേർന്ന് റോഡിന് സംരക്ഷണമായിരുന്ന ഭിത്തി 15 അടിയോളം ദൂരത്തിലാണ് തകർന്നത്. പതിവായി പൈപ്പ് പൊട്ടൽ കാരണം നാശത്തിലായിരുന്ന ഈ റോഡ് അടുത്തിടെയാണ് ലിങ്ക് റോഡ് പദ്ധതിയിൽപെടുത്തി നവീകരിച്ചത്. ശനിയാഴ്ച വൈകുന്നതുവരേയും പൈപ്പ് ലൈൻ നന്നാക്കൽ പൂർത്തിയായില്ല.
കുണ്ടറക്കും പരിസരത്തുമുള്ള പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് പുനലൂർ പട്ടണത്തിൽ കല്ലടയാറ്റിലെ വെട്ടിപ്പുഴ കടവിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.