റവന്യൂ ഭൂമിയില്‍ 25 ലക്ഷം മുടക്കിയ കലാക്ഷേത്രം നിശ്ചലമായിട്ട് അഞ്ച് വര്‍ഷം
text_fieldsകുണ്ടറ: സൗജന്യ ചിത്രകലാ പരിശീലനത്തിനായി എം.എ. ബേബി മന്ത്രിയായിരിക്കെ റവന്യൂ ഭൂമി പതിച്ച് നല്കി എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടും പ്രേമചന്ദ്രന് എം.പിയുടെ ഫണ്ടും ഉപയോഗിച്ച് നിർമിച്ച മൂന്നുനില കെട്ടിടത്തിൽ ആരംഭിച്ച ‘കലാക്ഷേത്രം’ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യം. ആര്‍ട്ടിസ്റ്റ് രാധാകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ ലളിതകലാ അക്കാദമിയുടെ അംഗീകാരത്തോടെയാണ് കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്.
കുണ്ടറ ഫയര്‍ സ്റ്റേഷന് പിറകിലായി സര്‍ക്കാര്‍ ഭൂമിയില്‍ അഞ്ച് സെന്റ് സ്ഥലം വേര്‍തിരിച്ചു നല്‍കിയാണ് കലാക്ഷേത്രം പ്രവര്‍ത്തനമാരംഭിച്ചത്.
എന്നാല്‍, നടത്തിപ്പുകാരനും പരിശീലകനുമായ രാധാകൃഷ്ണന് കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം നല്കുന്ന ക്ലാസുകൾ പിന്നീട് കൃത്യമായി നടന്നില്ല. രക്ഷാകർത്താക്കള് കുട്ടികളെ അയക്കാതെയുമായി. പ്രായാധിക്യം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളും മറ്റും കാരണം രാധാകൃഷ്ണന് നിലവിൽ പരിശീലനം നല്‍കാന്‍പോലും കഴിയാത്ത സാഹചര്യമാണ്.
അഞ്ച് വര്‍ഷമായി താമസത്തിനുവേണ്ടി മാത്രമാണ് രാധാകൃഷ്ണന് കലാക്ഷേത്രം ഉപയോഗിക്കുന്നത്. പൂര്‍ണമായും പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ് പഠനകേന്ദ്രം.
ചിത്രകാരന്മാരുടെ പാനല്‍ രൂപവത്കരിച്ച് സ്ഥാപനം എല്പിക്കണമെന്ന് കുണ്ടറ പൗരസമിതി എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു.
പൗരസമിതി പ്രസിഡന്റ് കെ.ഒ. മാത്യു പണിക്കര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ശിവന് വേളിക്കാട്, ട്രഷറര്‍ പി. എം.എ. റഹ്മാന്, കുണ്ടറ ജി. ഗോപിനാഥ്, സരോവരം ശ്രീകുമാര്‍, ഷറഫ് കുണ്ടറ, ബോബുലാല് ബെന്നി, മോഹനചന്ദ്രന് പിള്ള, ബി. ശ്രീകുമാര്‍, ഉണ്ണികൃഷ്ണപിള്ള, അലക്സാണ്ടര്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.