തോടിന്റെ സംരക്ഷണഭിത്തികള്‍ തകര്‍ന്നു; ഉപ്പുവെള്ളം കയറി കൃഷി പ്രതിസന്ധിയിൽ
text_fieldsകുണ്ടറ: കിഴക്കേകല്ലട കുറ്റിയില്‍ പാടശേഖരത്തിന്റെ തോട്ടുവരമ്പുകള്‍ പലയിടങ്ങളിലായി തകര്‍ന്ന് ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് വരുന്നത് പതിവായിട്ടും നടപടിയെടുക്കാതെ പഞ്ചായത്തും മൈനര്‍ ഇറിഗേഷന്‍ വകുപ്പും. തോടിന്റെ മുകള്‍ഭാഗത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് ബണ്ട് നിർമിച്ചിട്ടുണ്ടെങ്കിലും തോടിന്റെ വരമ്പുകള്‍ പലസ്ഥലങ്ങളിലായി തകര്‍ന്ന് കിടക്കുന്നതിനാല്‍ ഇതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. നിലവില്‍ മണ്ണുമാന്തി ഉപയോഗിച്ച് തോട്ടിലെ മണ്ണ് നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാനുള്ള പണികള്‍ പുരോഗമിക്കുമ്പോഴും തോട്ടുവരമ്പുകളുടെ തകര്‍ന്ന ഭാഗങ്ങള്‍ ബലപ്പെടുത്താതെ കര്‍ഷകര്‍ക്ക് ഇത് ഉപയോഗപ്രദമല്ല.
വേലിയേറ്റസമയത്ത് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ നടപടിയില്ല. പ്രശ്നപരിഹാരത്തിന് പഞ്ചായത്തിന്റെയും മൈനര്‍ ഇറിഗേഷന്വകുപ്പിന്റെയും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന് ജനതാദള്‍ (എസ്) കുന്നത്തൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേഷ് ലോറന്‍സ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമരായ വടമണ്‍ ബിനോജി, പുന്നക്കല്‍ രഘുനാഥ്, വല്‍സമ്മ, റംലബീവി, സത്യവതി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.