നിയമന വിവാദം; കുണ്ടറ പഞ്ചായത്ത് ടൗണ്‍വാര്‍ഡ് അംഗൻവാടി പൂട്ടിയിട്ട് ഒരുമാസം
text_fieldsകുണ്ടറ: താൽക്കാലിക നിയമന കാലാവധി കഴിഞ്ഞ വര്‍ക്കറെ വീണ്ടും നിയമിക്കണമെന്ന വാര്‍ഡംഗത്തിന്റെ താൽപര്യം കാരണം കുണ്ടറ പഞ്ചായത്ത് ടൗണ്‍വാര്‍ഡിലെ അംഗൻവാടി പ്രവര്‍ത്തന രഹിതമായിട്ട് ഒരുമാസം. നിയമപ്രകാരം ആറു മാസമാണ് താൽക്കാലിക നിയമന കാലാവധി.
ഇത് തുടര്‍ന്നും പുതുക്കി നല്‍കാന്‍ നിയമമില്ല. എന്നാല്‍, പാര്‍ട്ടി പ്രതിനിധികളും വാര്‍ഡംഗവും ഉള്‍പ്പെടുന്ന അംഗന്‍വാടി ലെവല്‍ മോണിറ്ററിങ് കമ്മിറ്റി ഇവരെ തന്നെ നിയമിക്കണമെന്ന തീരുമാനം എടുത്തിട്ടുണ്ടെന്നും അവിടെയെത്തുന്ന 14 കുട്ടികളുടെയും രക്ഷാകർത്താക്കള്‍ക്ക് കാലാവധി കഴിഞ്ഞ വാര്‍ക്കര്‍ മതിയെന്നും അതിനാല്‍ പുനര്‍നിയമിക്കണമെന്നുമാണ് വാര്‍ഡംഗത്തിന്റെ ആവശ്യം.
ഇത് നിയമവിരുദ്ധമായതിനാല്‍ സാധ്യമല്ലെന്ന നിലപാടില്‍ ശിശുക്ഷേമ വകുപ്പ് ഉറച്ചുനിന്നതോടെയാണ് സമര്‍ദതന്ത്രമെന്ന നിലയില്‍ രക്ഷാകർത്താക്കളെ സ്വാധീനിച്ച് കുട്ടികളെ അംഗന്‍വാടിയിലെത്തിക്കാതിരുന്നത്. ഇതിനാല്‍ കഴിഞ്ഞമാസം ഏഴു മുതല്‍ ഒരു കുട്ടിപോലും ഇവിടെ എത്തുന്നില്ല. കാലാവധി കഴിഞ്ഞ വര്‍ക്കർ വാര്‍ഡംഗത്തിന്റെ ബന്ധുവാണെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്.
ഇപ്പോള്‍ ആയ എത്തി അംഗന്‍വാടി തുറക്കുമെങ്കിലും പ്രവര്‍ത്തനമില്ലാത്ത സ്ഥിതിയാണ്. പ്രശ്‌നത്തില്‍ കലക്ടര്‍ ഇടപെട്ട് നിയമപരമായ നടപടി സ്വീകരിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.