വേദനയെ കലയാക്കിയ ആർട്ടിസ്റ്റ് ജയരാജ് ഇനി ഓർമ
text_fieldsകുണ്ടറ: വൃക്കരോഗത്തിന്റെ വേദനകൾ ഒന്നൊഴിയാതെ വർണഭാവനകളാക്കിയ കലാകാരൻ ആർട്ടിസ്റ്റ് ജയരാജ് ചിറ്റുമല ഇനി ദീപ്തമായ ഓർമ. രോഗത്തിന്റെ വേദനയിലും തളരാതെ ചിത്ര-ശിൽപ രംഗത്ത് നിറസാന്നിധ്യമായി തിളങ്ങി. കലോത്സവങ്ങളിലും കേരളോത്സങ്ങളിലും സജീവമായ കലാകാരനായിരുന്നു അദ്ദേഹം. സ്കൂൾകെട്ടിടങ്ങളെ തീവണ്ടിയാക്കിയും കാനനഭംഗിയിൽ കുളിപ്പിച്ചും സമ്മേളനനഗരികൾ സ്വപ്നസമാനസൗന്ദര്യങ്ങളാക്കിയുമുള്ള രചനയായിരുന്നു പ്രത്യേകത.
വൃക്കരോഗവുമായുള്ള പോരാട്ടത്തിൽ ആഴ്ചയിൽ മൂന്ന് ഡയാലിസിസുകൾ കഴിഞ്ഞ് നേരെ പോയിരുന്നത് ബാക്കിവെച്ച ചിത്രമേ ശിൽപമോ പൂർത്തിയാക്കാനായിരുന്നു. ഒരു സഹായി പോലും ഇല്ലാതെയായിരുന്നു മിക്കപ്പോഴും വര. അസുഖത്തെ പുണരാതെ കലയെ, നിറങ്ങളെ, ഓരോ ശ്വാസനിശ്വാസത്തിലും സജീവമാക്കിയിരുന്നു ജയരാജ് എന്ന കലാകാരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.