കള്‍വര്‍ട്ടിനുള്ളില്‍ സ്വകാര്യ മൊബൈല്‍ കമ്പനികളുടെ കേബിൾ പൈപ്പുകൾ
text_fieldsകുണ്ടറ: കൊല്ലം-തിരുമംഗലം ദേശീയപാതയ്ക്കടിയിലുടെ വെള്ളം ഒഴുകിപ്പോകേണ്ട കള്‍വര്‍ട്ടില്‍ നിറയെ സ്വകാര്യ മൊബൈല്‍കമ്പനികളുടെ കേബിള്പൈപ്പുകള് ഇട്ടിരിക്കുന്നതിനാൽ നീരൊഴുക്ക് തടസപ്പെടുന്നു. കൊല്ലം-തിരുമംഗലം ദേശീയ പായില്‍ ഇളമ്പള്ളൂര്‍ ജങഷനിലാണ് മഴമാനത്ത് കണ്ടാല്‍ വെള്ളക്കെട്ടാകുന്നത്. റോഡിന്റെ ഓരങ്ങളില്‍ നിന്ന് ഒഴുകിയെത്തിയിരുന്ന വെള്ളം ഇളമ്പള്ളൂര്‍ ദേവി ക്ഷേത്രത്തിന് മുന്നില്‍ ദേശീയപാതയ്ക്ക് അടിയിലൂടെയുള്ള കള്‍വര്‍ട്ട് വഴി റെയില്‍വേ പുറംപോക്കിലെത്തിയിരുന്നു. ഇങ്ങനെ വെള്ളം ഒഴുകിപ്പോയിരുന്ന കള്വര്ട്ടാണ് ഇപ്പോള്‍ നീരോഴുക്ക് സാധ്യമല്ലാത്തവിധം അടഞ്ഞിരിക്കുന്നത്. ഇളമ്പള്ളൂര്‍ ദേവിക്ഷേത്രം,ഇളമ്പള്ളൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍,ഇളമ്പള്ളൂര്‍ കെ.ജി.വി.ഗവ.യു.പി.സ്കൂള്‍ എല്ലാം ഈ ജങ്ഷനിലാണ്. കെ.എസ്.ആര്.ടി.സി.,സ്വകാര്യ ബസുകള്‍ നിര്‍ത്തുന്ന ബസ്ബേയിലാണ് വെള്ളക്കെട്ടുള്ളത്. ബസില്‍ നിന്ന് യാത്രക്കാര്‍ക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്.
ഇളമ്പള്ളൂര്‍ പഞ്ചായത്ത് ദേശീയ പാത അധികൃതരെ പലപ്രാവശ്യം ഇതിന്റെ ബുദ്ധിമുട്ടുകള്‍ അറിയിച്ചെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല. പൊതുമരാമത്ത് വകുപ്പിനും നവകേരള സദസ്സിലും നാട്ടുകാർ പരാതി നല്‍കിയെങ്കിലും പരിഹാരമില്ല. വേനല്‍മഴയിലും റോഡില്‍ ചെളി നിറയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.