കിഴക്കേകല്ലടയില്‍ വെറുതെ ഒരു പകല്‍വീട്; തുലച്ചത് 10.68 ലക്ഷം
text_fieldsകുണ്ടറ: ജില്ല പഞ്ചായത്തിന്റെ പകല്‍വീടുകള്‍ ഭൂരിഭാഗം പഞ്ചായത്തുകളിലും പാഴ് വീടുകളാവുകയാണ്. കിഴക്കേകല്ലടയിലും സ്ഥിതി വ്യത്യസ്തമല്ല. കിഴക്കേകല്ലട പൊലീസ് സ്റ്റേഷന് എതിര്‍വശത്തായി സ്ഥിതിചെയ്യുന്ന പകൽവീട് പൂട്ടിയിട്ടിരിക്കുകയാണ്.
വീട്ടിലുള്ളവര്‍ പുറത്തുപോകുമ്പോള്‍ തനിച്ചാകുന്ന മുതിര്‍ന്നവര്‍ക്ക് പകല്‍സമയം ആഹ്ലാദകരമായി ചെലവഴിക്കാനാണ് പകല്‍വീടുകള്‍. ജില്ല പഞ്ചായത്ത് കൊട്ടിഗ്ഘോഷിച്ച് നടത്തിയ പദ്ധതി പ്രവൃത്തിപഥത്തില്‍ പരാജയമായി. പകല്‍വീടിന്റെ പരിപാലനവും നടത്തിപ്പും ഗ്രാമപഞ്ചായത്തുകള്‍ക്കാണ്.
എന്നാല്‍, ഫലപ്രദമായി ഇത് നടത്താന്‍ പഞ്ചായത്തുകള്‍ താൽപര്യം കാണിച്ചതുമില്ല. വീട്ടില്‍ തനിച്ചിരിക്കുന്ന പ്രായമായവര്‍ക്ക് പകല്‍വീട്ടില്‍ എത്തണമെങ്കില്‍ ഓട്ടോ വിളിക്കേണ്ടി വരുന്നു. അതിന് ശേഷിയുള്ളവരല്ല മിക്കവരും. ഇവരെ രാവിലെ പഞ്ചായത്ത് വാഹനത്തില്‍ പകല്വീട്ടിലെത്തിക്കുകയും വൈകീട്ട് തിരികെ വീടുകളില്‍ എത്തിക്കുകയും ചെയ്താല്‍ മാത്രമേ ഈ പദ്ധതി വിജയിക്കൂ. 10.68377 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച് 2018 നവംബര്‍ ആറിന് ഉദ്ഘാടനം ചെയ്ത പകല്‍വീട് പാഴ്വീടായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.