റൂറൽ പൊലീസിെൻറ മയക്കുമരുന്ന് വേട്ട; പിടികൂടിയത് അതിതീവ്ര ലഹരിമരുന്ന്
text_fieldsകുണ്ടറ: കൊല്ലം റൂറൽ പൊലീസിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്തലിൻ ഡയോക്സി മെത്താഫെറ്റാമിൻ (എം.ഡി.എം.എ) പിടികൂടി. ആദ്യമായാണ് ഈ മയക്കുമരുന്ന് റൂറലിൽ പിടികൂടുന്നത്. കുണ്ടറ പടപ്പക്കര എൻ.എസ് നഗറിൽ ജോൺ വിലാസത്തിൽ നദുൽ (21) ആണ് അറസ്റ്റിലായത്.
ഇയാളിൽനിന്ന് 2.7 ഗ്രാം മയക്കുമരുന്നും ഇത് സൂക്ഷിക്കുന്ന പൗച്ചുകളും പിടികൂടി. ഗ്രാമിന് ആറായിത്തിലധികം വിലയുണ്ടെന്ന് പൊലീസ് പറഞ്ഞു. ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് കൊല്ലം റൂറൽ ഡാൻസഫ് ടീമാണ് റെയ്ഡ് നടത്തിയത്. റൂറൽ എസ്.പി ആർ. ഇളങ്കോവന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മയക്കുമരുന്ന് ഒരു ഗ്രാമിന് 'പൗച്ച്' എന്നും അര ഗ്രാമിന് 'പോയൻറ്' എന്നുമാണ് കോഡ് ഭാഷ. നദുലിനെ ഈ ഭാഷ ഉപയോഗിച്ചാണ് വിദ്യാർഥികളും യുവാക്കളും ബന്ധപ്പെട്ടിരുന്നത്.
ഇതേ മാർഗമാണ് പൊലീസും ഉപയോഗിച്ചത്. 17നും 25 നും മധ്യേ പ്രായമുള്ളവരാണ് പ്രധാന ഉപഭോക്താക്കൾ. ഈ മയക്കുമരുന്നിെൻറ ഒരു ചെറുതരി ഉപയോഗിച്ചാൽ തലച്ചോറിെൻറ പ്രവർത്തനം താളംതെറ്റുകയും ഉപയോഗിക്കുന്നവർ ഒരു പ്രത്യേക മാനസികാവസ്ഥയിൽ എത്തുകയും ചെയ്യും. ഇത്തരക്കാർ കടുത്ത ആക്രമണവാസന പ്രകടിപ്പിക്കുകയും ചെയ്യും.
രണ്ടുമാസം മുമ്പ് കൊല്ലം നഗരത്തിൽനിന്ന് ഇതേ ലഹരിമരുന്ന് എക്സൈസ് പിടികൂടിയിരുന്നു. കുണ്ടറ സ്റ്റേഷൻ ഹൗസ് ഓഫിസർ ജയകൃഷ്ണൻ, എസ്. വിദ്യാധിരാജ്, എസ്.ഐ അജയകുമാർ, കൊല്ലം റൂറൽ ഡാൻസഫ് എസ്.ഐ ആർ.എസ്. രഞ്ജു, എസ്.ഐമാരായ ശിവശങ്കരപ്പിള്ള, അജയകുമാർ, അനിൽകുമാർ, രാധാകൃഷ്ണപിള്ള, ബിജോ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.