തെരഞ്ഞെടുപ്പായി... പാർട്ടിവിടലും സജീവം
text_fieldsകുണ്ടറ: തെരഞ്ഞെടുപ്പായതോടെ പാർട്ടിവിട്ട് എതിർ പാർട്ടിയിൽ ചേരുന്നവരും സ്വന്തം പാർട്ടിക്കെതിരെ 'സ്വതന്ത്ര'രായി മത്സരിക്കുന്നവരും കൂടിവരുന്നു. കുണ്ടറയിൽ കൂടുതൽ പേർ പാർട്ടി വിട്ടത് ബി.ജെ.പിയിൽ നിന്നാണ്. കോൺഗ്രസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തൊട്ടുപിന്നാലെയുണ്ട്. ഇവരെല്ലാം ചേർന്നത് സി.പി.എമ്മിലും സി.പി.ഐയിലുമാണ്. കുണ്ടറ പഞ്ചായത്തിൽ മുൻ വൈസ് പ്രസിഡൻറ് ഉൾപ്പെടെ മൂന്ന് വാർഡുകളിൽ കോൺഗ്രസ് റിബൽ സ്ഥാനാർഥികളുെട ഭീഷണി നിലനിൽക്കുന്നു. കുണ്ടറ ആൽത്തറമുകളിൽ മുൻ പഞ്ചായത്തംഗം സി.പി.ഐ റിബലായി പ്രചാരണം തുടങ്ങി. പേരയത്ത് മുൻ പഞ്ചായത്ത് പ്രസിഡൻറ് കോൺഗ്രസ് റിബലായി. പേരയം 13 പടപ്പക്കര വാർഡിൽ ഇടതുപക്ഷ പ്രവർത്തകൻ സ്വതന്ത്ര സ്ഥാനാർഥിയായി. കിഴക്കേകല്ലടയിൽ ജനാധിപത്യ കേരള കോൺഗ്രസും ജനതാദളും അസ്വാരസ്യത്തിലാണ്. ദൾ സ്വതന്ത്രനെ മത്സരിപ്പിക്കുമെന്നാണ് വിവരം. കിഴക്കേകല്ലടയിൽ വിവിധ മുന്നണികളിലെ പലരും നിർബന്ധിച്ചിട്ടും സ്ഥാനാർഥിയാകാത്തത് പാളയത്തിലെ 'അടിപ്പണി' ഭയന്നാണെന്ന് അണികൾ പറയുന്നു.
പെരിനാട്ടും ഇളമ്പള്ളൂരിലും നെടുമ്പനയിലുമാണ് പ്രാദേശിക നേതാക്കൾ ഉൾപ്പെടെ ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേർന്നത്. പെരുമ്പുഴയിലെ സജീവ യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരും പാർട്ടി വിട്ടു.
പെരുമ്പുഴ വിളയിൽകട ജങ്ഷനിൽ സ്വീകരണ സമ്മേളനം സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ജി. പ്രസന്നൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.