പകർച്ചവ്യാധി പ്രതിരോധം; കുണ്ടറയിൽ വകുപ്പുകളുടെ സംയുക്ത പരിശോധന
text_fieldsകുണ്ടറ: പർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി കുണ്ടറയിൽ വിവിധ വകുപ്പുകളുടെ സംയുക്തപരിശോധന നടത്തി. കുണ്ടറ താലൂക്കാശുപത്രി, ഗ്രാമപഞ്ചായത്ത്, റെയിൽവേ ഉദ്യോഗസ്ഥർ ചേർന്ന് മുക്കട ജങ്ഷനിലെ കടകളിലായിരുന്നു പരിശോധന.
കാലാവധികഴിഞ്ഞും സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. മാലിന്യ നിർമാർജനം കർശനമാക്കാൻ നിർദേശം നൽകി. റെയിൽവേ പുറം പോക്കിലുള്ള കടകൾക്ക് പിറകിലും മുന്നിലുമുള്ള മാലിന്യം ഉടമകൾ നീക്കം ചെയ്യുകയും വിവരം രേഖാമൂലം റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയും വേണം. മൂന്നു ദിവസം കഴിഞ്ഞ് തുടർപരിശോധയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കുണ്ടറ പഞ്ചായത്ത് വിദ്യാഭ്യാസ–ആരോഗ്യ സമിതി അധ്യക്ഷൻ വിനോദ്കുമാർ, കുണ്ടറ താലൂക്കാശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ആൻസി സക്കറിയ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുശീൽ, ഹസീന, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ബിന്ദുമോൾ, ആശാപ്രവർത്തക കവിത, പഞ്ചായത്ത് ഉദ്യോഗസ്ഥൻ ജ്യോതി എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. ആർ.പി.എഫ് പുനലൂർ വിഭാഗം എസ്.ഐ ടി. സമ്പത്ത്കുമാറിന്റെ നേതൃത്വത്തിലെ സംഘം ഉദ്യോഗസ്ഥരെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.