കുണ്ടറയെ അരനൂറ്റാണ്ട് മുന്നിലെത്തിക്കുന്ന വികസനം -ജെ. മേഴ്സിക്കുട്ടിയമ്മ
text_fieldsമണ്ഡലത്തിെൻറ സമഗ്രപുരോഗതി ലക്ഷ്യംെവച്ച് അടുത്ത കാൽനൂറ്റാണ്ട് മുന്നിൽകണ്ടുള്ള വികസനമാണ് മണ്ഡലത്തിൽ കിഫ്ബി ഫണ്ടുപയോഗപ്പെടുത്തി നടക്കുന്ന 579 കോടിയുടെ വികസനമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കുണ്ടറ റെയിൽവേ മേൽപ്പാലം, കുടിവെള്ള പദ്ധതികൾ, മികച്ചറോഡുകൾ എല്ലാം ഏറെക്കാലമായി ജനങ്ങൾ ആവശ്യപ്പെടുന്നവയായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, ഗതാഗതം, ടൗൺവികസനം, മാർക്കറ്റ് നവീകരണം ഉൾപ്പെടെ വരുംകാലത്തെക്കൂടി പരിഗണിച്ചുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ഇളമ്പള്ളൂർ ഗവ.യു.പി.സ്കൂളിന് ബഹുനിലമന്ദിരം നിർമിക്കാൻ 1.86 കോടിയും പഴങ്ങാലം ഗവ.യു.പി.സ്കൂളിന് 0.5137 കോടിയും കുണ്ടറ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് 35.56 കോടിയും കൊറ്റങ്കര പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിനായി 40 കോടിയും വകയിരുത്തി.
ഗതാഗത മേഖലയിൽ കല്ലുംതാഴം ജങ്ഷൻ നവീകരണം, കരിക്കോട് ഫ്ലൈഓവർ, കുണ്ടറ പള്ളിമുക്കിൽ റെയിൽവേ മേൽപാലം എന്നിവക്കായി 414 കോടിയുടെ ഭരണാനുമതി ലഭിച്ചു.
ഇത്തിക്കര ആറിന് കുറുകെ നെടുമ്പന ഇളവൂരിൽ പാലനിർമാണം 10 കോടിയും ഉമയനല്ലൂർ-കല്ലുവെട്ടാംകുഴി-കരിക്കോട് ജങ്ഷൻ റോഡിന് 36.1 കോടിയും കുണ്ടറ ചിറ്റുമല ഇടിയക്കടവ് കാരൂത്രക്കടവ് മൺറോതുരുത്ത് റെയിൽവേ സ്റ്റേഷൻ റോഡിന് 25.8 കോടിയും വകയിരുത്തിയിട്ടുണ്ട്. ആലുംമൂട് മാർക്കറ്റിൽ 1.5 കോടിയുടെ വികസനപ്രവർത്തനങ്ങൾ പൂർത്തിയായി.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.