കുരുക്ക് അഴിയുന്നു; കുണ്ടറ മേല്‍പാലത്തിന്റെ തടസ്സങ്ങള്‍ നീങ്ങുന്നു
text_fieldsകുണ്ടറ: കൊല്ലം-തേനി ദേശീയപാതയിലെ യാത്രക്കാരുടെയും കുണ്ടറ നാടിന്റെയും നാലു പതിറ്റാണ്ടിന്റെ പ്രതീക്ഷക്ക് ഒടുവിൽ ജീവൻവെക്കുന്നു.
യാത്രദുരിതത്തിന് പരിഹാരമായി കുണ്ടറ റെയില്‍വേ മേൽപാലത്തിന്റെ തടസ്സങ്ങള്‍ മാറുന്നു. നിര്‍വഹണച്ചുമതല കെ.ആര്.എഫ്.ബിയില്‍നിന്നും റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് കൈമാറാന്‍ എടുത്ത തീരുമാനമാണ് പുതിയ പ്രതീക്ഷക്ക് വക നല്‍കുന്നത്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തിന്റേതാണ് ആശക്ക് വക നല്കുന്ന തീരുമാനം. പി.സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷതവഹിച്ചു.
പാലം നിർമാണത്തിനായി 2017ൽ ആണ് സംസ്ഥാന സര്‍ക്കാര്‍ കെ.ആര്.എഫ്.ബിയെ നിർവഹണച്ചുമതല ഏല്‍പ്പിച്ചത്.
2022-23 ബജറ്റില്‍ കൊല്ലം-ചെങ്കോട്ട ദേശീയപാതയുടെ നവീകരണത്തിനായി 1000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുകയും കുണ്ടറ മേല്പാലത്തെയും ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങള്‍ പോലുമായില്ല.
കാലതാമസം നേരിടുന്നതിനാല്‍ പാലത്തിന്റെ നിർവഹണ ചുമതല ആര്.ബി.ടി.സി.കെക്ക് കൈമാറി നിർമാണം ആരംഭിക്കാന്‍ വേണ്ടതായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.സി. വിഷ്ണുനാഥ് എം.എല്‍.എ പൊതുമരാമത്ത് വകുപ്പിന് കത്ത് നല്കി.
മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഇതോടെയാണ് അരനൂറ്റാണ്ടായുള്ള കുണ്ടറയുടെ മേല്‍പാലം എന്ന സ്വപ്നം യാഥാർഥ്യമാകുമെന്ന പുതിയ പ്രതീക്ഷ ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.