കുണ്ടറയിലെ മുഖംമൂടി കവർച്ച: പ്രതികൾ തദ്ദേശീയരെന്ന് സൂചന
text_fieldsകുണ്ടറ: കേരളപുരം മാമൂട് മാടൻ കാവിന് സമീപം വീട്ടമ്മയെയും സഹോദരനെയും വീട്ടിൽ കയറി അക്രമിച്ച് പണവും സ്വർണവും കവർന്ന സംഭവത്തിലെ പ്രതികൾ തദ്ദേശീയരെന്ന് സൂചന. വീട്ടുകാരുടെ മൊഴികളും സാഹചര്യത്തെളിവുകളും പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.
ചൊവ്വാഴ്ച രാത്രി 9.30 ഓടെ ചരുവിള പുത്തന്‍വീട്ടിലാണ് മുഖംമൂടി സംഘം ആക്രമണം നടത്തിയത്. സഹോദരങ്ങളായ എസ്. അമ്പിളി (54), ജയചന്ദ്രന് (45) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ജയചന്ദ്രന് പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 196000 രൂപയും 18 പവനോളം സ്വർണവുമാണ് നഷ്ടമായത്.
ഇരുവരെയും കെട്ടിയിട്ട് ലൈറ്റുകളണച്ച് വീടുപൂട്ടി താക്കോല്‍ പുറത്ത് ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്. തിരിച്ചുപോകുന്നതിനിടെ സംഘം വീട്ടിനുള്ളിലും പരിസരത്തും മുളകുപൊടി വിതറിയിരുന്നു. പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.