മൺേറാതുരുത്തിന് അതിജീവനത്തിെൻറ മാസ്റ്റർ പ്ലാൻ
text_fieldsകുണ്ടറ: രൂക്ഷമായ പരിസ്ഥിക പ്രശ്നങ്ങളാൽ നട്ടം തിരിയുന്ന മൺറോതുരുത്ത് പഞ്ചായത്തിെൻറ അതിജീവനത്തിനായി കരട് മാസ്റ്റർ പ്ലാൻ തയാറായി. നഗര-ഗ്രാമാസൂത്രണ നിയമത്തിെൻറ പിൻബലത്തോടെയാണ് കരട് തയാറാക്കിയത്.
പഞ്ചായത്തിെൻറ പരിസ്ഥിതി ആഘാതം പഠനവിഷയമാക്കിയ സംസ്ഥാന നിയമസഭ സമിതിയുടെ ശിപാർശപ്രകാരമാണ് മൺേറാതുരുത്ത് പഞ്ചായത്തിന് മാത്രമായി മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്. സംസ്ഥാന സർക്കാറിെൻറ സഹായത്തോടെ സംയോജിത ജില്ല വികസനരേഖ-പ്രാദേശിക വികസന രൂപരേഖ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കരട് തയാറാക്കിയത്. ഇതിനായി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചു.
ഭൂവിനിേയാഗ സർവേ, മുഴുവൻ വീടുകളും സന്ദർശിച്ചുള്ള സാമ്പത്തിക സമൂഹിക സർവേ എന്നിവയും അടിസ്ഥാനമാക്കിയിട്ടുണ്ട്. പഞ്ചായത്തിനെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പെരുമൺ-പേഴുംതുരുത്ത് പാലം, കണ്ണങ്കാട് പാലം, മൺറോതുരുത്ത്-തേവലക്കര പാലം, അരിനല്ലൂർ പാലം, പട്ടംതുരുത്ത് പടിഞ്ഞാറ്-കിടപ്രം തെക്ക് പാലം എന്നിവ നിലവിൽവന്നതോടെ വിനോദസഞ്ചാരമേഖലയിൽ വലിയ നേട്ടമാണ് പ്രതീക്ഷ. സഞ്ചാരികൾ എത്തുന്നതോടെ ഇവർക്കാവശ്യമായ സൗകര്യങ്ങൾ, പരിസ്ഥിതി സംരക്ഷണ പരിപാടികൾ, ഗ്രാമീണ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി ആവാദവ്യവസ്ഥക്ക് പരിക്കേൽക്കാതെ നിർമിതികൾക്ക് സാധ്യത തേടും.
നിയമപ്രകാരം സാധ്യമായ 26 ശതമാനം സ്ഥലത്തെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ട്. ഇവരെ മാറ്റിപാർപ്പിക്കുന്നതിന് പകരം ഇവർക്ക് ഭാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചും ആവാസവ്യവസ്ഥക്ക് കോട്ടംതട്ടാത്തതുമായ നിർമാണരീതികൾ നടത്തുന്നതിന് തീരദേശ പരിപാലനനിയമത്തിൽ അനുവദനീയമായ മാറ്റം കരടിൽ നിർദേശിക്കുന്നു.
സംയോജിത ടൗൺ ഷിപ്പുകൾ, ലാൻറ് പൂളിങ് പോലെയുള്ള രീതിയാണ് കരട് ശിപാർശ ചെയ്യുന്നത്. വിനോദസഞ്ചാരത്തൊടൊപ്പം കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, പരമ്പരാഗത വ്യവസായം എന്നിവയുടെ വികസനവും ശിപാർശ ചെയ്യുന്നു. പഞ്ചായത്ത് ഹാളിൽ ജില്ല ടൗൺ പ്ലാനർ എം.വി. ഷാരി പഞ്ചായത്ത് പ്രസിഡൻറ് ബിനു കരുണാകരന് കരട് മാസ്റ്റർ പ്ലാൻ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.