'പാക്കേജ്' പ്രഖ്യാപനത്തിന് കാൽനൂറ്റാണ്ട്; മൺറോതുരുത്ത് വെള്ളത്തിൽതന്നെ
text_fieldsകുണ്ടറ: മൺറോതുരുത്തിെൻറ ദുരവസ്ഥ മാറ്റാൻ ഒാരോതവണ വെള്ളം കയറുമ്പോഴും ജനം ദുരിതത്തിലാകുേമ്പാഴും മന്ത്രിമാരും എം.പിമാരും എം.എൽ.എയുമൊക്കെ നാട്ടുകാരെ മോഹിപ്പിച്ച് പ്രഖ്യാപിക്കുന്ന 'പാക്കേജി'ന് കാൽ നൂറ്റാണ്ടാകുന്നു. ഇൗ പ്രഖ്യാപനങ്ങൾ ഒരു അനുഷ്ഠാനം പോലെ ആവർത്തിക്കുേമ്പാഴും മൺറോതുരുത്തും അവിടെത്ത ജനങ്ങളും ഇപ്പോഴും വെള്ളത്തിൽതന്നെ.
പി. രാജേന്ദ്രൻ എം.പിയായിരുന്ന കാലത്താണ് മൺറോതുരുത്തിെൻറ ദുരിതമകറ്റാൻ പ്രത്യേക പാക്കേജിനായി ശ്രമം നടത്തുമെന്ന പ്രഖ്യാപനത്തിന് തുടക്കം കുറിച്ചത്. തൊട്ടുപിറകെ എം.എ. ബേബി മന്ത്രിയായപ്പോൾ കുറേക്കൂടി ശക്തിയായി പാക്കേജ് പ്രഖ്യാപനം വന്നു. പിന്നീട് ഇപ്പോഴത്തെ ധനമന്ത്രി മന്ത്രി കെ.എൻ. ബാലഗോപാൽ സി.പി.എം ജില്ല സെക്രട്ടറിയായിരുന്നപ്പോൾ മൺറോതുരുത്തിെൻറ പാരിസ്ഥിതിക പ്രശ്നങ്ങൾ സജീവശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.
അന്നത്തെ പഞ്ചായത്ത് പ്രസിഡൻറ് ബിനു കരുണാകൻ പ്രശ്നപരിഹാരത്തിന് ശക്തമായ ഇടപെടലും നടത്തി. മൺറോതുരുത്തിെൻറ പ്രശ്നങ്ങൾ നേരിട്ടറിയാൽ മുഖ്യമന്ത്രി പിണറായി വിജയൻ തുരുത്തിൽ എത്തുകകൂടി ചെയ്തതോടെ എന്തെങ്കിലും നടക്കുമെന്ന് ജനം വിശ്വസിച്ചിരുന്നു. ഇപ്പോൾ മന്ത്രി ജെ. ചിഞ്ചുറാണിയും കഴിഞ്ഞ ദിവസമെത്തി, 'പാക്കേജ്' പ്രഖ്യാപനം ആവർത്തിച്ചപ്പോൾ തുരുത്തിലെ ജനം മുെട്ടാപ്പം വെള്ളത്തിൽനിന്ന് അത് വീണ്ടും കേട്ടു. അടുത്ത വെള്ളപ്പൊക്കത്തിൽ മറ്റൊരു നാവിൽനിന്ന് ഈ 'പാക്കേജ്' പ്രഖ്യാപനം വീണ്ടും കേൾക്കാൻ കാത്തിരിക്കുകയാണ് മൺറോതുരുത്തുകാർ.
കൂടുതൽ സങ്കീർണമാകുന്ന പരിസ്ഥിതി
കാലാവസ്ഥ വ്യതിയാനം അപ്രതീക്ഷിതമായ മാറ്റങ്ങൾ വരുത്തുമ്പോൾ ഏറെ ദുർബലമായ തുരുത്തിെൻറ സ്ഥിതി ഏറെ സങ്കീർണമാകുകയാണ്. മൺറോതുരുത്തിെൻറ അതിജീവനത്തിന് പകർത്താൻ കഴിയുന്ന മാതൃകകളില്ല. കാലാവസ്ഥാ വ്യതിയാനം മറ്റിടങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾക്കൊപ്പം സൂനാമിക്കുശേഷം മൺറോതുരുത്തിെൻറ വിടാതെ പിടികൂടിയിരിക്കുന്ന അസാധാരണ വേലിയേറ്റവും പരിഗണിക്കേണ്ടതുണ്ട്. ഇവിടെ ഏത് മാറ്റവും ജനങ്ങളെ മൊത്തത്തിൽ വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മാത്രമേ സാധ്യമാവുകയുള്ളൂ. തുരുത്തിനെ രക്ഷിക്കാൻ ഔദ്യോഗികമായും അനൗദ്യോഗികമായും പഠനങ്ങൾ നടന്നിട്ടുണ്ട്. മാറിയ കാലാവസ്ഥ സാഹചര്യത്തിൽ ഈ പഠനങ്ങൾ പുതുക്കേണ്ടതുണ്ട്. ഇതിന് പണവും അധ്വാനവും വേണം.
'ഈഗോ' വരുത്തുന്ന വിന
2463 പേർ പാർക്കുന്ന മൺറോതുരുത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളുമുണ്ട്. ഇവർ തമ്മിലുള്ള ഈഗോ തുരുത്തിെൻറ വിപത്തുകളിൽ പ്രധാനപ്പെട്ടതാണ്. വികസനകാര്യങ്ങളിൽ പാർട്ടികൾ പരസ്പരം വെക്കുന്ന പാരകളെല്ലാം കുത്തിക്കയറുന്നത് സാധാരണക്കാരെൻറ മുതുകിലാണ്.
നാടിനെ അറിയുന്നവർകൂടി നേതൃത്വം കൊടുക്കുന്ന ദുരിതാശ്വാസ - ദുരന്തനിവാരണ പ്രവർത്തനങ്ങളാണ് ഏറെ ശാസ്ത്രീയവും ഫലപ്രദവും എന്ന തിരിച്ചറിവിൽ കഴിഞ്ഞ ഭരണസമിതി പ്രയോഗത്തിൽ കൊണ്ടുവന്ന ദുരന്ത ലഘൂകരണ പദ്ധതികൾക്ക് തുടർച്ച ഉണ്ടാക്കാനോ നിലവിലുള്ളതെങ്കിലും സജീവമാക്കാനോ ഉള്ള ശ്രമം ഉണ്ടായതേയില്ല.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ 2016 ൽ ജനപങ്കാളിത്തത്തോടെ ദുരന്തനിവാരണ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. െപാലീസ്, ഫയർഫോഴ്സ്, ആരോഗ്യം, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിൽ വിവിധ പരിശീലനങ്ങളും നടന്നു. എമർജൻസി റെസ്പോൺസ് ടീം, മുന്നറിയിപ്പ് ടീം, അന്വേഷണ-രക്ഷാപ്രവർത്തന -ഒഴിപ്പിക്കൽ ടീം, ഷെൽട്ടർ മാനേജ്മെൻറ് ടീം, പ്രഥമ ശുശ്രൂഷ / ബേസിക് ലൈഫ് സപ്പോർട്ട് ടീം, സന്നദ്ധ പ്രവർത്തകരുടെ പട്ടിക എന്നിവ രൂപവത്കരിച്ചിരുന്നു. 2018ലെ പ്രളയ ആഘാതം കുറക്കാൻ ഈ സംവിധാനം പഞ്ചായത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തി. ഇപ്പോൾ ഇത് പ്രവർത്തനക്ഷമമല്ല. വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന ഫ്യൂണിക്കുലാർ വീടുകൾ വ്യാപകമാക്കുന്നതിലും നടപടിയില്ല.
ആശങ്കയുടെ ഒാളങ്ങൾ
വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്ത് ഇപ്പോൾ ദുരന്തപേടിയിലാണ്. കിടപ്രം വടക്ക്, കിടപ്രം തെക്ക്, പട്ടംതുരുത്ത് വെസ്റ്റ്, കൺട്രാം കാണി, വില്ലിമംഗലം വെസ്റ്റ്, പട്ടംതുരുത്ത് ഈസ്റ്റ്, നെന്മേനി, നെന്മേനി തെക്ക് എന്നീ പ്രദേശങ്ങൾ വെള്ളത്തിലാണ്.
തുരുത്തിൽ ജലജന്യരോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും ഭീഷണിയുണ്ട്. റവന്യൂ വകുപ്പിെൻറ നേതൃത്വത്തിൽ ബഥേൽ എൽ.പി.എസ്, വി.എസ്.യു.പി.എസ്, സർവിസ് സഹകരണ ബാങ്ക്, ഭാർഗവി ഓഡിറ്റോറിയം, പെരിങ്ങാലം എച്ച്.എസ്.എസ്, കോതപുരം എൽ.പി.എസ് എന്നീ ആറ് ക്യാമ്പുകളിലായി ആയിരത്തോളം കുടുംബങ്ങൾ കഴിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.