Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightകുണ്ടറ സ്വദേശിനി...

കുണ്ടറ സ്വദേശിനി യു.കെ. യൂത്ത് പാർലമെൻറ്​ അംഗം

text_fields
bookmark_border
amna safa
cancel
camera_alt

അം​ന സ​ഫ

കു​ണ്ട​റ: കു​ണ്ട​റ സ്വ​ദേ​ശി​നി യു.​കെ യൂ​ത്ത് പാ​ർ​ല​മെ​ന്റ് അം​ഗ​മാ​യി ര​ണ്ടാം ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അം​ന സ​ഫ ത​ട​ത്തി​ലാ​ണ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഈ ​മാ​സം 14 നാ​ണ് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്ന​ത്‌.

കു​ണ്ട​റ ഇ​ള​മ്പ​ള്ളൂ​ർ ത​ട​ത്തി​ൽ വീ​ട്ടി​ൽ ത​ട​ത്തി​ൽ അ​ൻ​സാ​റി​ന്റെ​യും മ​ല​പ്പു​റം നി​ല​മ്പൂ​ർ പാ​താ​ർ പൂ​ക്കോ​ട​ൻ ഉ​മൈ​റ​ത്തി​ന്റെ​യും മ​ക​ളാ​ണ് അം​ന. യു.​കെ. യി​ൽ സ്ഥി​ര താ​മ​സ​ക്കാ​രാ​യ 11 നും 18 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 300 പേ​രെ​യാ​ണ് അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. യു .​കെ പാ​ർ​ല​മെ​ന്റ് ലോ​വ​ർ സ​ഭ​യാ​യ ഹൗ​സ് ഓ​ഫ് കോ​മ​ണി​ലാ​ണ് വാ​ർ​ഷി​ക സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

എ​ഡി​ൻ​ബ​ർ​ഗ് ഫി​ർ​ഹി​ൽ ഹൈ ​സ്കൂ​ളി​ൽ എ​സ്​ 5 വി​ദ്യാ​ർ​ത്ഥി​നി​യാ​ണ് അം​ന സ​ഫ. ഇ​തേ സ്കൂ​ളി​ലെ എ​സ്​1 വി​ദ്യാ​ർ​ത്ഥി അ​ദ്നാ​ൻ അ​ഹ​മ​ദ് ത​ട​ത്തി​ൽ സ​ഹോ​ദ​ര​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kundaraUK Youth Parliament
News Summary - native of Kundara, Member of UK Youth Parliament
Next Story