അഷ്ടമുടിക്കായല്‍ സംരക്ഷണത്തിന് നിര്‍മലതീരം പദ്ധതി
text_fieldsകുണ്ടറ: അഷ്ടമുടി കായല്‍ സംരക്ഷണത്തിനായി ‘നിര്‍മലതീരം’ പദ്ധതി നടപ്പാക്കുമെന്ന് പേരയം പഞ്ചായത്ത്. ഒന്നു മുതല്‍ അഞ്ച് വരെയും പതിനൊന്നു മുതല്‍ പതിനാല് വരെയുമുള്ള ഒമ്പത് വാര്‍ഡുകളാണ് അഷ്ടമുടിക്കായലുമായി ചേര്‍ന്ന് കിടക്കുന്നത്. കായലിലേക്ക് ശുചിമുറി മാലിന്യം തള്ളുന്ന ഔട്ട്ലെറ്റുകള് പൂര്‍ണമായി ഒഴിവാക്കി പകരം സിന്തറ്റിക് സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിച്ച് നല്‍കുന്നതാണ് പദ്ധതി.
പദ്ധതിയുടെ ഭാഗമായി പുതിയ ശുചിമുറികള്‍ നിർമിക്കാനും സിന്തറ്റിക് സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിക്കാനും എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ ധനസഹായം നല്‍കും. രണ്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. ജൈവ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് കമ്പോസ്റ്റ് പിറ്റ് നിർമിക്കുന്നതിന് ധനസഹായം നല്‍കും.
ജൈവ മാലിന്യ സംസ്കരണത്തിന് ഗ്രാമസഭ വഴി അപേക്ഷിക്കുന്നവര്‍ക്ക് ബൊക്കാഷി ബക്കറ്റുകള്‍ സൗജന്യമായി നല്‍കും. മാലിന്യനിർമാര്‍ജന പദ്ധതികളുമായി സഹകരിക്കാത്തവര്‍ക്ക് പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരമാവധി തുക പിഴ ഈടാക്കുമെന്നും ക്രിമിനല്‍ നടപടി ചട്ടപ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കരയും സെക്രട്ടറി ജി. ജ്യോതിഷ് കുമാറും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.