ഫലസ്തീൻ ജനതക്ക് ശാശ്വത നീതി ലഭിക്കണം -പു.ക.സ
text_fieldsകുണ്ടറ: പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഫലസ്തീൻ ജനതക്ക് നീതി ലഭിക്കണമെന്നും പു.ക.സ ജില്ല സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയുടെ മാതൃരാജ്യത്തിന്റെ ഭൂരിഭാഗവും കൈയേറിയ ഇസ്രായേലിന്റെയും അതിനു ഒത്താശ ചെയ്യുന്ന സാമ്രാജ്യത്വ ശക്തികളുടെയും നടപടികളോട് യോജിക്കാനാവില്ല. എല്ലാ മാനവിക നിലപാടുകളെയും റദ്ദു ചെയ്ത് ഇസ്രായേലിന്റെ യുദ്ധക്കൊതിക്ക് കൂട്ടുനില്‍ക്കുകയാണ് നിലവിലെ ഇന്ത്യന്‍ ഭരണകൂടം. ഫലസ്തീൻ ജനതക്ക് ശാശ്വതമായ നീതി ലഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ബീന സജീവിനെ പ്രസിഡന്റായും ഡോ.സി. ഉണ്ണികൃഷ്ണനെ സെക്രട്ടറിയായും, വസന്തകുമാര്‍ സാംബശിവന്, കെ. സുകുമാരന്‍, പ്രഫ. വി.എ. ഹാഷിംകുട്ടി, ഷാല ജഗധരന്, ഷമ്മിപ്രഭാകര് എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഡി. സിന്ധുരാജ്, ഹരിലാല്‍, എസ്. ശ്യാം, ചന്ദ്രകുമാരി, അനില്‍കുമാര്‍ എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും എന്‍.പി. ജവഹറിനെ ട്രഷററായും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.