റെയിൽ വൈദ്യുതീകരണം; കുണ്ടറയിൽ ഗതാഗതക്കുരുക്കിന് സാധ്യത
text_fieldsകുണ്ടറ: കൊല്ലം-ചെങ്കോട്ട റെയിൽവേലൈൻ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയത മൂലം കുണ്ടറയിൽ ഗതാഗതക്കുരുക്ക് ശക്തമാക്കുമെന്ന് സൂചന. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ വൈദുതി കമ്പികളിൽ തട്ടി അപകടം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനായി സ്ഥാപിക്കുന്ന ഇരുമ്പുതൂണുകളാണ് പ്രശ്നമാകുന്നത്. പള്ളിമുക്കിൽ ടാർ റോഡിന്റെ ഒരു ഭാഗം കുഴിച്ചാണ് തൂൺ സ്ഥാപിക്കുന്നത്. റോഡ് വക്കിൽ നിന്ന് മാറ്റി സ്ഥാപിക്കാൻ റെയിൽവേയുടെ തന്നെ സ്വന്തം സ്ഥലമുണ്ടെങ്കിലും റോഡിന്റെ ഓരം കുഴിച്ച് തൂൺ സ്ഥാപിക്കുന്നതിൽ നാട്ടുകാരുടെ വലിയ പ്രതിഷേധമുണ്ട്.
ഇളമ്പള്ളൂരിലും ഇതാണ് സ്ഥിതി. ഇവിടെ വാട്ടർ അതോറിറ്റിയുടെ രണ്ട് കുടിവെള്ള പൈപ്പുകളുടെ മധ്യഭാഗത്താണ് ഇരുമ്പുതൂൺ സ്ഥാപിക്കുന്നത്. കുടിവെള്ളപൈപ്പ് കോൺക്രീറ്റിടുകയും ചെയ്തിട്ടുണ്ട്. വാട്ടർ അതോറിട്ടിയുടെ അറ്റകുറ്റപ്പണി ഇവിടെ നടത്താൻ കഴിയാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.