നാലുപേരുടെ ജീവൻ കവർന്ന കിണർ ദുരന്തം: കാരണം വിശദീകരിച്ച് ഗവേഷകർ
text_fieldsകുണ്ടറ: നാലുപേരുടെ ജീവൻ അപഹരിച്ച കുണ്ടറ ഇളമ്പള്ളൂർ കോവിൽമുക്ക് കിണർ ദുരന്തത്തിന് കാരണം ജൈവകാർബണിലെ കാർബൺ ഡൈ ഒാക്സൈഡിെൻറ സാന്നിധ്യമാണെന്ന് കരിക്കോട് ടി.കെ.എം എൻജിനീയറിങ് കോളജ് ജിയോളജി വിഭാഗം അസോ. പ്രഫസർ ഡോ. ജെ. ഉദയകുമാർ.
പെരുമ്പുഴ ഉൾെപ്പടെ കൊല്ലത്തിെൻറ പ്രാന്തപ്രദേശങ്ങൾ തീരപ്രദേശത്തെ ചെളിയും മണലും കളിമണ്ണും വെട്ടുകല്ലും നിറഞ്ഞ നിക്ഷേപത്തിെൻറ ഭാഗമാണ്. കല്ല് ഉൾെപ്പടെ അവസാദ (ചേടി എന്ന് പറയുന്ന കളിമണ്ണും മണലും ചെളിയും കൂടി കലർന്ന മിശ്രിതം) നിക്ഷേപത്തിെൻറ സാന്നിധ്യം കൊല്ലത്തിെൻറ തീരദേശത്തുണ്ട്. ഇത് 2.5 മുതൽ 65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന നദികൾ വഴിയുണ്ടായ നിക്ഷേപത്തിൽ നിന്നാണ്.
അപകടം നടന്ന കിണർ നിൽക്കുന്ന സ്ഥലത്ത് നിക്ഷേപത്തിെൻറ ഏറ്റവും മുകളിൽ കാണുന്ന വെട്ടുകല്ലാണ് ആദ്യമുള്ളത്. ഏകദേശം 80 അടി താഴെ വെട്ടുകല്ലിനടിയിൽ ജൈവ കാർബൺ കലർന്ന കളിമണ്ണാണ്. മേൽമണ്ണ്, വെട്ടുകല്ല്, ജൈവകാർബൺ അടങ്ങിയ കളിമണ്ണ് ഇങ്ങനെ പാളികളായാണ് ഭൂഗർഭത്തിെൻറ സ്ഥിതി. മേൽമണ്ണിനും ജൈവകാർബൺ കലർന്ന കളിമണ്ണിനും മധ്യേയുള്ള വെട്ടുകല്ലിെൻറ പാളി ജലവും വായുവും കലർന്നതാണ്. ജൈവകാർബൺ കളിമണ്ണ് തുടങ്ങുന്ന ഭാഗം ഭൂജലവിതാനത്തിേൻറതാണ്. ഇതിന് താഴെയാണ് ജലപൂരിത ഭാഗം.
വെട്ടുകല്ലിനും ജൈവകാർബൺ കലർന്ന കളിമണ്ണിനും ഇടയിലുള്ള പാളിയാണ് അപകടകാരി. ആ ഭാഗങ്ങളിലുള്ള സുഷിരങ്ങളിൽ ജലവും വായുവും അടങ്ങിയിരിക്കുന്നു. ഇവിടെ എത്തിയപ്പോഴാണ് കുഴിച്ചുകൊണ്ടിരുന്ന കിണറ്റിൽ വെള്ളം കാണാൻ തുടങ്ങിയത്. ഇതിന് താഴെ ജലം മാത്രമാണുള്ളത്.
ജലപൂരിത ഭാഗത്തിൽപെട്ട ഇവിടെനിന്നാണ് കിണറിൽ വെള്ളം ലഭിക്കുന്നത്. ഈ ഭാഗത്ത് ജൈവകാർബൺ ഉണ്ടായത് വർഷങ്ങൾക്ക് മുമ്പ് സസ്യങ്ങൾ മണ്ണടിഞ്ഞാണ്. ഈ ജൈവകാർബണിൽ ഓക്സിജെൻറ അസാന്നിധ്യത്തിൽ പോലും ബാക്ടീരിയ പ്രവർത്തനം സജീവമായിരിക്കും. ഇത് കാർബൺഡൈ ഓക്സൈഡ് ഉൽപാദിപ്പിക്കാൻ കാരണമാകും. ഇതിെൻറ സാന്നിധ്യം വെട്ടുകല്ല് ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കാം.
മൺസൂൺകാലത്ത് ഭൗമോപരിതലത്തിലുണ്ടാകുന്ന അന്തരീക്ഷ മർദത്തിലെ വ്യത്യാസം സാധാരണയിൽനിന്ന് കൂടുതലായിരിക്കും. അന്തരീക്ഷത്തിലെ ഉയർന്ന മർദം കിണറിന് മുകളിലുണ്ടായാൽ, കിണറിനുള്ളിലേക്ക് ശക്തമായ വായു പ്രവാഹത്തിന് സാധ്യതയുണ്ട്. അതുപോലെ കിണറിന് മുകളിൽ താഴ്ന്ന അന്തരീക്ഷമർദം ഉണ്ടായാൽ കിണറിനുള്ളിലെ വായു ശക്തമായി പുറത്തേക്ക് പ്രവഹിക്കും. ഇങ്ങനെ പുറത്തേക്ക് വായു പ്രവഹിക്കുമ്പോൾ ജൈവ കളിമണ്ണിലുള്ള സുഷിരങ്ങളിലെ വായുവും കാർബൺഡൈ ഓക്സൈഡും പുറത്തേക്ക് പോകാനൊരുങ്ങും.
എന്നാൽ, കാർബൺ ഡൈഓക്സൈഡിന് സാധാരണ വായുവിനേക്കാൾ ഒന്നര ഇരട്ടി ഭാരമുള്ളതിനാൽ ഓക്സിജൻ അടങ്ങിയ വായു ആയിരിക്കും ആദ്യം പുറത്തേക്ക് വരിക. ഈ ഭാഗത്ത് ഓക്സിജൻ അടങ്ങിയ കാർബൺ ഡൈഓക്സൈഡായിരിക്കും ബാക്കിയാകുക. ഓക്സിജൻ കുറയുകയും കാർബൺഡൈ ഓക്സൈഡ് കൂടുകയും ചെയ്യുന്ന ഇൗ അവസ്ഥയാണ് ജീവന് ഭീഷണിയായതെന്ന് ഉദയകുമാർ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.