അക്ഷരമുറ്റങ്ങളിൽ പഠനോത്സവം കൊടിയേറി
text_fieldsകുണ്ടറ: ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രവേശനോത്സവം പെരുമ്പുഴ ഗവ. എല്‍.പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അധ്യക്ഷ ഗീത മുരളീധരന് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജെ. ശശികല, പെരുമ്പുഴ ഗ്രാമോദ്ധാരണ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍. തുളസീദാസന്‍പിള്ള, വാര്‍ഡംഗം അനില്‍കുമാര്‍, എസ്.എം.സി ചെയര്മാന് വിജയകുമാര്‍, എം.പി.ടി.എ പ്രസിഡന്റ് രഞ്ജിനി, ഷേര്‍ലി എം. ഷീബ, ലാലേന്ദ്രന് എന്നിവര്‍ സംസാരിച്ചു. കവി മണി കെ. ചെന്താപ്പൂരും കുട്ടികള്‍ക്കൊപ്പം കൂടി.
കുണ്ടറ പഞ്ചായത്തുതല പ്രവേശനോത്സവം പള്ളിമുക്ക് സെന്റ് കുര്യാക്കോസ് എല്‍.പി.എസില്‍ സ്കൂള്‍ മാനേജര്‍ ഫാ.വി.ജി. കോശി വൈദ്യന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനിതോമസ് അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം ടി. ബിനു പഠനോപകരണം വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ഓമനക്കുട്ടന്‍പിള്ള, പഞ്ചായത്തംഗങ്ങളായ സദാശിവന്, കെ. ദേവദാസന്, എ.ഇ.ഒ ഉദയദേവി, ബി.പി.സി വിജയകുമാര്‍, ഹെഡ്മാസ്റ്റര് ടി. ലോവല്‍, സി.ആര്.സി. കോഡിനേറ്റര്‍ സൗമ്യ, സോമമോള് എന്നിവര്‍ സംസാരിച്ചു.
കേരളപുരം ഗവ. ഹൈസ്കൂളില്‍ പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജെയ്സണ്‍ തോമസ് അധ്യക്ഷത വഹിച്ചു. ഏഷ്യ പസഫിക് മാസ്റ്റേഴ്സ് ഗെയിംസില്‍ ഇരട്ടസ്വര്‍ണം നേടിയ രാജീവ് വിശിഷ്ടാതിഥിയായി. ഹെഡ്മിസ്ട്രസ് ജെ. ശ്രീലത, ബ്ലോക്ക് പഞ്ചായത്തംഗം ഫാറൂക്ക് നിസാര്‍, വാര്‍ഡംഗം ടി. മണിവര്ണ്ണന്, എം.പി.ടി.എ പ്രസിഡന്റ് ശ്രീജി, എസ്.ആര്.ജി കണ്‍വീനര്‍ എ. ജസീന, കലപില പൂര്‍വ്വ വിദ്യാർഥി സംഘടന പ്രതിനിധികളായ ഹബീബ് മുഹമ്മദ്, ശ്രീകുമാര്‍, പി.ടി.എ അംഗം നിസാം, സ്റ്റാഫ് സെക്രട്ടറി സജീവ് എന്നിവര്‍ സംസാരിച്ചു.
ഇളമ്പള്ളൂര്‍ എം.ഇ.എസ് സ്കൂളില്‍ പ്രവേശനോത്സവം കുണ്ടറ പഞ്ചായത്ത് അംഗം സുധാദേവി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ചെയര്മാന് അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ ഷുക്കൂര്‍, പി. നിസാമുദീന്‍, ബൈജു കരീം, സ്കൂള്‍ പ്രിന്‍സിപ്പൽ ഷൈലജ, ഷീജ, വിനിത, ലിറ്റില്‍ ഫ്ളവര്‍ എന്നിവർ സംസാരിച്ചു.
കണ്ണനല്ലൂർ: എ.കെ.എൽ.എം യു.പി. സ്കൂളിൽ പ്രവേശനോത്സവം തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് എ. ജലജ കുമാരി ഉദ്ഘാടനം ചെയ്തു. മാനേജർ എ .എൽ. ഷിഹാബുദീൻ അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ കുട്ടികൾക്ക് ബാഗും, മധുരവും നൽകി. ഹെഡ്മിസ്ട്രസ് സജീറ, വാർഡ് മെമ്പർ സജാദ് സലിം, എ. അബുബക്കർ കുഞ്ഞ്, കണ്ണനല്ലൂർ എ.എൽ . നിസാമുദീൻ, എ.എ. വാഹിദ്, സിൻസില, മുഹമ്മദ് റാസി, ഷെരീഫ് എന്നിവർ സംസാരിച്ചു. കണ്ണനല്ലൂർ പൊലീസ് എസ്.എച്ച്.ഒ ജയകുമാർ വിദ്യാർഥികൾക്ക് മധുരം വിതരണം ചെയ്തു.
നെടുമ്പന മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള എ.ബി.സി.ടി. പബ്ലിക് സ്കൂളിൽ നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഗിരിജകുമാരി ഉദ്ഘാടനം ചെയ്തു.
മുഖത്തല: ഗ്രാമോദ്ധാരണ ട്രസ്റ്റ് എൻ. ചെല്ലപ്പൻ പിള്ള മെമോറിയൽ ഹൈസ്കൂളിൽ പ്രവേശനോത്സവം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം. സജീവ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി സി.പി. പ്രദീപ്, സ്കൂൾ പ്രഥമാധ്യാപിക വി. പ്രതിഭകുമാരി, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ കുമാരി, കെ.എസ്.സി.ഡി.സി ഡയറക്ടർ ജി. ബാബു, വാർഡ് മെമ്പർ അമ്മുമോൾ, ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഇബ്രാഹിംകുട്ടി, ഡോ.പി.ആർ. ബിജു, ജി. ഗിരീഷ് കുമാർ, ജി. അശോകൻ, പി.ഐ. ജോൺ, കെ.ആർ. സുരേന്ദ്രൻ, സി.പി. ചന്ദ്രശേഖരൻ നായർ, ബി.ഐ. ബീനറാണി, ആർ. രാജേന്ദ്രൻപിള്ള, ജി. രാധാകൃഷ്ണപിള്ള, എ.എൽ. നിസാമുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി, ശിവ ഗണേഷ് എന്നിവർ സംസാരിച്ചു.
കല്ലുവാതുക്കൽ: അടുതല ഗവ. എൽ.പി.എസിൽ ബ്ലോക്ക് പഞ്ചായത്തംഗം ആശ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അജിത്ത് ലാൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സൂസന്നാമ്മ കോശി നേതൃത്വം നൽകി. വാർഡ് മെംബർ മേഴ്സി അക്ഷരദീപം തെളിയിക്കൽ ഉദ്ഘാടനം നിർവഹിച്ചു. പഠനോപകരണം പഞ്ചായത്ത് പ്രസിഡന്റ് സുദീപ വിതരണം ചെയ്തു.
നെടുമ്പന മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ. നാസിമുദ്ദീൻ ലബ്ബ അധ്യക്ഷത വഹിച്ചു. ടി.കെ. സിറാജുദ്ദീൻ, ഹെഡ്മിസ്ട്രസ് വി.എ. ബുഷറ, എം. മുഹമ്മദ് ശരീഫ്, അബ്ദുൽ കലാം, ഇഖ്ബാൽ, സ്റ്റാഫ് സെക്രട്ടറി എസ്. ഷാജിദ എന്നിവർ സംസാരിച്ചു.
ഇരവിപുരം: തെക്കേവിള ഭരണിക്കാവ് പി.കെ.പി.എം.എൻ.എസ്.എസ്.യു.പി സ്കൂളിൽ പ്രവേശനോത്സവം സിവിൽ സർവീസ് റാങ്ക് ജേതാവ് ഫാത്തിമ ഹാരീസ് ഉദ്ഘാടനം ചെയ്തു. കുരുന്നുകളെ ബലൂണുകളും മിഠായികളും നൽകി വാദ്യമേളങ്ങ ളുടെ അകമ്പടിയോടെയാണ് സ്കൂളിലേക്ക് ആനയിച്ചത്. സ്കൂൾ മാനേജർ ടി. സന്തോഷ് അധ്യക്ഷത വഹിച്ചു. ഡോ. ഫാത്തിമ ഹാരിസിനെ ആദരിച്ചു. ഹെഡ്മിസ്ട്രസ് ബി. ആശാ റാണി, കരയോഗം പ്രസിഡന്റ് ജി.ആർ. കൃഷ്ണകുമാർ, പി.ടി.എ പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ, ആദിക്കാട് ഗിരീഷ്, എം.എസ്. രവികുമാർ, വിനേഷ് രാജൻ, ജെ. രവികുമാർ, രാജീവ് എന്നിവർ സംസാരിച്ചു.
കൊല്ലം: ചാത്തിനാംകുളം എം.എസ്.എം.എച്ച്.എസ്.എസിൽ നടത്തിയ കുട്ടികളുടെ സംഗമം സ്കൂൾ മാനേജർ എച്ച്. അബ്ദുൽ ഷെരീഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നൈസാം കരിക്കോട് അധ്യക്ഷത വഹിച്ചു. മാനേജിങ് ട്രസ്റ്റി അബ്ദുൽകലാം, പ്രിൻസിപ്പൽ എ.എൻ. ഹസീന, എസ്. വിനോദ്കുമാർ, റാണി.എസ്.നായർ എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജ്മെന്റ് ദത്തെടുത്ത കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു.
പെരിനാട്: പെരിനാട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്തംഗം മഠത്തില്‍ സുനില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി. സുനില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി.ജി. ശീലത, പ്രിന്സിപ്പാല് ബിന്ദു, എസ്.എം.സി. ചെയര്മാന് കിഷോര്‍, സുരേഷ് ലാല്‍, വേണുകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പരവൂർ : ചാത്തന്നൂർ ഉപജില്ല പ്രവേശനോത്സവം പരവൂർ കോട്ടപ്പുറം ജി.എൽ.പി.സ്കൂളിൽ ജി.എസ് ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ സഫർ ഖയാൽ , വിദ്യാഭ്യാസസമിതി അധ്യക്ഷ വി. അംബിക, വാർഡ് കൗൺസിലർ എസ്. ശ്രീലാൽ, നഗരസഭ കൗൺസിലർ എസ്. അശോക് കുമാർ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എ. സുന്ദർദാസ്, ഡയറ്റ് ഫാക്കൽറ്റി ഡോ.സന്തോഷ് കുമാർ, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ആശ.കെ. കൊച്ചയ്യം, എസ്.എം.സി ചെയർമാൻ അരുൺ പനയ്ക്കൽ, പ്രഥമാധ്യാപിക മാഗി സിറിൾ, വിദ്യാർഥി പ്രതിനിധി എസ്.ജി. പ്രാർഥന എന്നിവർ സംസാരിച്ചു.
കൂട്ടായ്മ ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് സ്കൂൾ കിറ്റുകൾ നൽകി. പുറ്റിങ്ങൽ ക്ഷേത്രം മേൽശാന്തി ബിനു, സെക്രട്ടറി ജയലാൽ, പ്രസിഡന്റ് കൃഷ്ണൻകുട്ടി, ഭരണ സമിതി അംഗം സണ്ണി പുറ്റിങ്ങൽ എന്നിവർ ചേർന്ന് കിറ്റ് കൈമാറി.
എം.എല്‍.എയെ പങ്കെടുപ്പിച്ചില്ലെന്ന് ആക്ഷേപം
കുണ്ടറ: ഉപജില്ലതലം മാറ്റി പകരം ബ്ലോക്ക്തലമാക്കി നടത്തിയ പ്രവേശനോത്സവത്തിന് സ്ഥലം എം.എല്‍.എയെ പങ്കെടുപ്പിച്ചില്ലെന്ന് ആക്ഷേപം. കുണ്ടറ ഉപജില്ലയിലെ പണയില്‍ ഗവ. ഹൈസ്കൂളിൽ നടന്ന ബ്ലോക്ക്തല പ്രവേശനോത്സവത്തിൽ സ്ഥലം എം.എൽ.എ പി.സി.വിഷ്ണുനാഥിന് പകരം എം. മുകേഷ് എം.എല്‍.എ ആണ് ഉദ്ഘാടനം നിർവഹിച്ചത്. തനിക്ക് ക്ഷണമുണ്ടായിര ന്നില്ലെന്നും മറ്റൊന്നും പറയാനില്ലെന്നും വിഷ്ണുനാഥ് പ്രതികരിച്ചു. ജില്ല പഞ്ചായത്തംഗം ബി. ജയന്തിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹനനും ക്ഷണിതാക്കളായിരുന്നെങ്കിലും ഇരുവരും എത്തിയില്ല. പകരം പനയം പഞ്ചായത്ത് പ്രസിഡന്റ് ഡോ. രാജശേഖരന് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ഒ. ഷീലകുമാരി, ബിന്ദു, വിജി രമേശ്, അനന്ദകൃഷ്ണന്, പ്രിയശ്രീ, ജയശ്രീ മധുലാല്‍, ഷാജി അശോകന്, ഷൈനി, ഹെഡ്മിസ്ട്രസ് ടി. ആര്. ബിന്ദു, പി.ടി.എ പ്രസിഡന്റ് ബൈജു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.