കുടിവെള്ളം നിലച്ചിട്ട് ആറ് മാസം; അലസത വിടാതെ പഞ്ചായത്ത്
text_fieldsകുണ്ടറ: ഒരുപ്രദേശത്താകെ കുടിവെള്ളം മുട്ടിയിട്ടും ശുദ്ധജലമെത്തിക്കാൻ നടപടിയെടുക്കാതെ അലംഭാവം തുടരുകയാണ് പെരിനാട് പഞ്ചായത്ത്. നാന്തിരിക്കൽ വെട്ടിലിൽ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങിയിട്ട് ആറ് മാസമായി. നാന്തിരിക്കലിലെ കുഴൽ കിണറിൽനിന്നായിരുന്നു ഇവിടങ്ങളിലേക്ക് വെള്ളം എത്തിച്ചിരുന്നത്. ആറ് മാസം മുമ്പാണ് കിണർ ഉപയോഗശൂന്യമായത്. അന്ന് മുതൽ പ്രദേശത്ത് കുടിവെള്ളം ഇല്ല. മൂന്ന് മാസത്തിനുശേഷം പുതിയ കുഴൽകിണർ നിർമിച്ചെങ്കിലും മോട്ടോർ വാങ്ങാനുള്ള നടപടികൾ വൈകി. മോട്ടോർ വെക്കാനുള്ള കരാർ ആയപ്പോഴേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
പെരുമാറ്റച്ചട്ടം തടസ്സമായെന്ന് പറഞ്ഞാണ് ഇപ്പോൾ കുടിവെള്ളം മുട്ടിക്കുന്നത്. കുടിവെള്ളം അടിസ്ഥാന ആവശ്യമായതിനാൽ കലക്ടറെ കാര്യം ബോധ്യപ്പെടുത്തിയാൽ പ്രശ്നം തീരുമെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്തെ ഓരോ കുടുംബവും പ്രതിമാസം 5,000 മുതൽ 10,000 രൂപവരെ കൊടുത്താണ് കുടിവെള്ളം വാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.