പത്ത് ദിവസം മുമ്പ് കാണാതായ ഗൃഹനാഥനെ കാടുനിറഞ്ഞ താഴ്ചയില്‍ കണ്ടെത്തി
text_fieldsകുണ്ടറ: പത്ത് ദിവസം മുമ്പ് കാണാതായ ഗൃഹനാഥനെ വീടിന് സമീപത്തെ കാടുമൂടിയ താഴ്ചയില്‍നിന്ന് കണ്ടെത്തി. കാഞ്ഞിരകോട് ഇടക്കര സെന്റ് ആന്റണീസ് ഭവനില്‍ ബിജുവി(48)നെയാണ് കഴിഞ്ഞ സെപ്റ്റംബര്‍ 25 മുതല്‍ കാണാതായത്. മാനസികാസ്വാസ്ഥ്യമുള്ള ഇയാള്‍ ഒറ്റക്ക് താമസിക്കുകയായിരുന്നു. മകന് ആകാശ് എത്തിയപ്പോഴാണ് കാണാതായ വിവരം അറിഞ്ഞത്. തുടര്‍ന്ന് കുണ്ടറ പൊലീസില്‍ പരാതി നല്കി. പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ സമീപവാസിയാണ് ഞരക്കം കേട്ട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.
കുണ്ടറ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ നൂറടിയോളം താഴ്ചയില്‍ അവശനിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. മരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ കുഴിയില്‍നിന്നും ഏറെ സാഹസപ്പെട്ടാണ് പുറത്തെടുത്തത്. ദേഹമാസകലം മുറിവും പുഴുവരിച്ച നിലയിലുമായിരുന്നു. അവശനായ ബിജുവിനെ കുണ്ടറ താലൂക്കാശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചു.
അഗ്നിരക്ഷാസേന സ്റ്റേഷന് ഓഫിസര്‍ സക്കറിയ അഹമ്മദ്കുട്ടി, അസിസ്റ്റന്റ് ഓഫിസര്‍ മാത്യൂസ് കോശി, ഓഫിസര്‍മാരായ ജുബിന്‍ ജോണ്സണ്, അനീഷ്, ബിനുരാജ്, അനൂപ്, നിസാമുദ്ദീന്‍, ഷാജഹാന്, ശ്രീക്കുട്ടന്, എബിന് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.