പാതയോരത്ത് ശൗചാലയ മാലിന്യം തള്ളി; വഴിനടക്കാനാകാതെ 150 കുടുംബങ്ങള്‍
text_fieldsകുണ്ടറ: പുലര്‍ച്ച പാതയോരത്ത് വലിയ തോതില്‍ മനുഷ്യ വിസർജ്യം തള്ളിയതോടെ വഴിനടക്കാൻ പോലും കഴിയാതെ 150 കുടുംബങ്ങൾ ദുരിതത്തിൽ. ഇടക്കര നഗര്‍ റെസിഡന്റ്സ് അസോസിയേഷനിലെ താമസക്കാര്‍ക്കാണ് ദുരിതം.
മൂന്ന് പതിറ്റാണ്ടായി പൂട്ടിക്കിടക്കുന്ന അലിൻഡ് ഫാക്ടറിക്കും മുമ്പ് ജീവനക്കാര്‍ താമസിച്ചിരുന്ന എഫ്.എ.സി.ടി ക്വാര്‍ട്ടേഴ്സിനും മധ്യഭാഗത്ത് കൂടിയുള്ള വഴിയോരത്താണ് മാലിന്യം തള്ളിയത്.
കമ്പനി പ്രവര്‍ത്തനരഹിതമായതോടെ കമ്പനിയുടെയും എഫ്.എ.സി.ടി ക്വാര്‍ട്ടേഴ്സിന്റെയും മതിലുകള്‍ പലഭാഗത്തും തകര്‍ന്ന നിലയിലാണ്. ഇവിടെയാണ് മാലിന്യം തള്ളുന്നത്. പ്രദേശം കുണ്ടറ, പേരയം പഞ്ചായത്തുകളുടെ അതിര്‍ത്തി സ്ഥലമാണ്.
സെപ്റ്റിക് മാലിന്യത്തിന് പുറമേ, കാറ്ററിങ് സ്ഥാപനങ്ങളും ഹോട്ടലുകളും മാലിന്യം വലിയ തോതില്‍ ഇവിടെ തള്ളുകയാണ്. സംഭവം അറിഞ്ഞ് പേരയം പഞ്ചായത്തംഗം സില്‍വിയ സെബാസ്റ്റ്യന്‍, കുണ്ടറ പഞ്ചായത്തംഗം ഷാര്‍ലറ്റ് നിർമല്‍, വാര്‍ഡ് കോഓഡിനേറ്റര്‍ ശോഭ സില്വരാജന്, ഇടക്കര റെസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി ജെ. സില്വരാജന്, പ്രസിഡന്റ് വിമല ജർമിയാസ്, അമ്പിളി ജോര്‍ജ്, ടി.എല്‍. സോനു എന്നിവര്‍ സ്ഥലത്തെത്തി. പഞ്ചായത്തിനും പൊലീസിനും ആരോഗ്യവകുപ്പിനും കലക്ടര്‍ക്കും പ്രദേശവാസികൾ പരാതി നൽകും.
മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി -മേയര്‍
കൊല്ലം: മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. വലിച്ചെറിയല്‍മുക്ത കാമ്പയിന്റെ ഉദ്ഘാടനം കൊല്ലം ബീച്ചിന് സമീപം പച്ചത്തുരുത്തില്‍ നിര്‍വഹിക്കുകയായിരുന്നു മേയര്‍. മാലിന്യം വലിച്ചെറിയുന്ന വരെ കണ്ടെത്താന്‍ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. പ്രധാനസ്ഥലങ്ങളില്‍ കാമറ സ്ഥാപിക്കും.
കുറ്റക്കാരില്‍നിന്ന് പിഴ ഈടാക്കും. കോര്‍പറേഷനിലെ ഓരോ ഡിവിഷനിലെയും അഞ്ചു സ്ഥലങ്ങളാണ് കാമ്പയിന്റെ ഭാഗമായി ശുചീകരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ നാട്ടുകാരുടെ സഹായത്തോടെ കൃഷി ആരംഭിക്കുമെന്നും മേയര്‍ അറിയിച്ചു. കോര്പറേഷന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ യു. പവിത്ര അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍ ടോമി നെപ്പോളിയന്, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.