വലിയറ-ചാമുണ്ടിച്ചിറ റോഡിന് 45.81 ലക്ഷത്തിന്റെ ഭരണാനുമതി
text_fieldsകുണ്ടറ: കുണ്ടറ പഞ്ചായത്തിലെ പട്ടികജാതി ഭൂരിപക്ഷ മേഖലയായ വലിയറ - ചാമുണ്ടിച്ചിറ റോഡിന് 45,81,000 രൂപയുടെ ഭരണാനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഈ വർഷത്തെ കോർപസ് പ്ലാൻ ഫണ്ടിൽ നിന്ന് ഈ തുക വിനിയോഗിക്കാം.
2012 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ നടത്തിയ ജനസമ്പർക്ക പരിപാടിയിലാണ് അന്ന് വാർഡംഗമായിരുന്ന അനിൽകുമാർ ഈ റോഡിനായി നിവേദനം നൽകുന്നത്. ഒരു കിലോമീറ്ററോളം വരുന്ന റോഡിനായി ഫിഷറീസ് വകുപ്പ് 44.70 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഹാർബർ എഞ്ചിനിയറിംഗ് വകുപ്പിന് സമർപ്പിച്ചു. 21 ലക്ഷം രൂപകൂടി അധികം ചേർത്ത് എസ്റ്റിമേറ്റ് പുതുക്കി. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. തുടർന്ന് പ്രദേശവാസികൾ സമരസമിതി രൂപവത്കരിക്കുകയും ജി. അനിൽകുമാറിന്റെ നേതൃത്വത്തിൽ പി.സി.വിഷ്ണുനാഥ് എം.എൽ.എയെ കണ്ട് നിവേദനം നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.