കുണ്ടറയിൽ വ്യാപക നാശം
text_fieldsകുണ്ടറ: കനത്തമഴയിൽ കുണ്ടറയിലും സമീപ പ്രദേശങ്ങളിലും വ്യാപക നാശം. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തുടര്‍ച്ചയായി പെയ്ത മഴയില്‍ വീടിന്റെ ഓടുമേഞ്ഞ മേൽക്കൂര തകര്‍ന്നു. ഇളമ്പള്ളൂര്‍ പഞ്ചായത്ത് 17ാം വാര്‍ഡ് സൊസൈറ്റിമുക്കിന് സമീപം തലപ്പറമ്പ് ശ്രീശൈലത്തില്‍ ശ്രീധരന്‍പിള്ളയുടെ വീടിന്റെ മേൽക്കൂരയാണ് തകര്‍ന്നത്. ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. ഇവിടെ ശ്രീധരന്‍പിള്ളയും ഭാര്യയും മാത്രമാണുണ്ടായിരുന്നത്. ഇവര്‍ വീടിനോട് ചേര്‍ന്ന ഷീറ്റുമേഞ്ഞ മുറിയിലായിരുന്നു. വാര്‍ഡംഗവും പഞ്ചായത്ത് പ്രസിഡന്റും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
കിഴക്കേകല്ലട പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീതിയിലാണ്. താഴം, ടൗണ്‍, നിലമേല്‍ വാര്‍ഡുകളിലാണ് ജനങ്ങൾ ആശങ്കയിലുള്ളത്. ഇടറോഡുകളും പുരയിടങ്ങളും ഇപ്പോള്‍ തന്നെ വെള്ളം കയറിയനിലയിലാണ്. കുന്നുതറ രൂപേഷ് ഭവനത്തില്‍ രാജേഷിന്റെ വീടിന് ചുറ്റും വെള്ളം കെട്ടി നില്‍ക്കുകയാണെന്ന് പരാതി ലഭിച്ചതിനെതുടർന്ന് റവന്യൂ, പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. സമീപവാസി അവരുടെ പുരയിടം മണ്ണിട്ട് ഉയര്‍ത്തിയതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായതെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.