കൊല്ലം ജില്ലയില്‍ ലക്ഷംപേർക്ക് തൊഴില്‍ ഉറപ്പാക്കും -മന്ത്രി
text_fieldsകൊല്ലം: ചെറുഗ്രാമങ്ങളിലേത് ഉൾപ്പെടെ ചെറുപ്പക്കാര്‍ക്ക് അവസരങ്ങളൊരുക്കി ലക്ഷം പേർക്ക് തൊഴില്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് സംസ്ഥാന സര്‍ക്കാറെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കുളക്കട അസാപ് സ്കില്‍ പാര്‍ക്ക് കാമ്പസില്‍ ആഗോള അക്കൗണ്ടിങ് കമ്പനിയായ ജിആര്‍ 8 അഫിനിറ്റി സര്‍വിസസ് എൽ.എൽ.പിയുടെ പ്രാദേശിക കേന്ദ്രം നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
കോമേഴ്സ് ബിരുദധാരികള്‍ക്ക് തൊഴില്‍സാധ്യതയുടെ വാതിലുകള്‍ തുറന്നാണ് കമ്പനി എത്തുന്നത്. അമേരിക്കയിലെ അക്കൗണ്ടിങ് മേഖലയിലേക്ക് എന്റോള്‍ഡ് ഏജന്റുമാരെ പരിശീലിപ്പിക്കുന്നത് അസാപ് തുടങ്ങിയ പശ്ചാത്തലത്തില്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴിലവസരം ഒരുക്കും. കുളക്കട സെന്ററില്‍ ആദ്യം പരിശീലനം ലഭിച്ച 25 പേര്‍ക്കും പ്ലെയിസ്മെന്റ് കിട്ടി. ഇവരില്‍ 18 പേരെയാണ് ജി.ആര് 8 ശാഖയിലേക്ക് തെരഞ്ഞെടുത്തത്.
കമ്പനി എല്ലായിടത്തും നല്കുന്ന അതേ ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കിയിട്ടുമുണ്ട്. ആധുനിക സൗകര്യങ്ങള്‍ എല്ലായിടത്തും ആവശ്യാനുസരണം ഏര്‍പ്പെടുത്തുന്നു. വിപുലീകരണവും ആവശ്യകതക്കനുസൃതമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അസാപ് സി.എം.ഡി ഡോ. ഉഷ ടൈറ്റസ് അധ്യക്ഷതവഹിച്ചു.
കമ്പനി സി.ഇ.ഒ ഫ്രാങ്ക് പാട്രി, ഡയറക്ടര്‍ അനീഷ് നങ്ങേലില്‍, എച്ച്.ആര് മേധാവി അനന്തേഷ് ബില്ലവ, ഡിജിറ്റല്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, കേരള സ്റ്റാര്‍ട്ടപ് മിഷന് സി.ഇ.ഒ അനൂപ് അംബിക, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. സജിമോന്‍ എന്നിവര്‍ പങ്കെടുത്തു.വിവിധ സ്ഥാപനങ്ങളുമായുള്ള ധാരണപത്രം മന്ത്രിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.