സൈക്ലിങ്ങിൽ അഭിമാന നേട്ടവുമായി കൊല്ലം സ്വദേശി ലൊറേൻ ഡിക്കോസ്റ്റ
text_fieldsകൊല്ലം: കേരളത്തിൽ നിന്ന് എൻഡുറെൻസ് സൈക്ലിങ്ങിൽ ഡബിൾ സൂപ്പർ റാൻഡോണർ നേടുന്ന ആദ്യ വനിത എന്ന ബഹുമതി കൊല്ലം സ്വദേശി ലൊറേൻ ഡിക്കോസ്റ്റക്ക്. ആഗസ്റ്റ് 27 മുതൽ 29 വരെ നടന്ന 600 കിലോമീറ്റർ ധനുഷ്കോടി-തൃച്ചി സൈക്ലിങ് 39 മണിക്കൂർ 30 മിനിറ്റ് കൊണ്ട് പിന്നിട്ടാണ് ലൊറേൻ പദവി നേടിയത്.
ഈ സീസണിൽ കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും നടന്ന 200, 300, 400, 600 കിലോമീറ്റർ റേസിൽ പങ്കെടുത്ത് സൂപ്പർ റാൻഡോണർ പദവി കരസ്ഥമാക്കിയിരുന്നു. ഇന്ത്യയിൽ ഒഡാക്സ് ഇന്ത്യ എന്ന സംഘടനയും ആഗോളതലത്തിൽ ഫ്രാൻസിലെ ഒഡാക്സ് ക്ലബ് പാരീസിയനുമാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
മെഡലുകൾ നൽകുന്നത് ക്ലബ് പാരിസിയനാണ്. സംസ്ഥാന ബോക്സിങ് അസോസിയേഷൻ വൈസ് പ്രസിഡൻറ് ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റയുടെയും റീറ്റ ഡിക്കോസ്റ്റയുടെയും മകളാണ് ലൊറേൻ. നാലുവർഷം ദേശീയ െഎ.എസ്.സി സ്കൂൾ അത്ലറ്റിക് ചാമ്പ്യനും സംസ്ഥാന റോളർ സ്കേറ്റിങ് ചാമ്പ്യനുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.