അഭിഭാഷകനായിരുന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന് അഭിഭാഷകരുടെ അഭിവാദ്യം
text_fieldsകൊല്ലം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന് ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ ജില്ല കമ്മിറ്റിയുടെ അഭിവാദ്യം.1989 ൽ പ്രമുഖ അഭിഭാഷകൻ ഇ. ഷാനവാസ്ഖാെൻറ ജൂനിയറായി പ്രാക്ടീസ് തുടങ്ങിയ കെ.എൻ. ബാലഗോപാൽ 1990 ൽ എൽഎൽ.എം പഠനവുമായി പോകേണ്ടിവന്നതിനാൽ അഭിഭാഷകവൃത്തി തൽക്കാലം നിർത്തുകയായിരുന്നു. പിന്നീട് പൂർണസമയ പ്രവർത്തനത്തിനായി പാർട്ടി നിയോഗിക്കുകയും ചെയ്തു.
എന്നാൽ, ഇപ്പോഴും കൊല്ലം ബാർ അസോസിസേഷൻ അംഗമാാണ്. രാജ്യസഭ എം.പി എന്നനിലയിൽ നിയമവിഷയങ്ങളിൽ നടത്തിയിട്ടുള്ള ഇടപെടലുകൾ ശ്രദ്ധേയമാകുകയും ചെയ്തിരുന്നു. വാഹനാപകട കേസുകളിൽ കൂടുതൽ തുക ക്ലെയിം ചെയ്യുന്നുവെങ്കിൽ സിവിൽ കോടതിയിൽ അന്യായം ബോധിപ്പിക്കണമെന്ന ഭേദഗതി രാജ്യസഭയിൽ വന്നപ്പോൾ ചർച്ചയിൽ പങ്കെടുത്ത് ബാലഗോപാൽ ആ ഭേദഗതിയെ എതിർത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
സി.പി.എം ജില്ല സെക്രട്ടറിയായിരിക്കുമ്പോഴാണ് കൊല്ലത്തെ അഭിഭാഷകരുടെ ചിരകാല സ്വപ്നമായ കോടതിസമുച്ചയത്തിന് വേണ്ടി ശക്തമായ നിലപാടെടുത്തത്. ധനമന്ത്രിയെന്ന നിലയിൽ കോടതി സമുച്ചയ നിർമാണം വേഗത്തിൽ നടത്തുന്നതിനുള്ള ശ്രമങ്ങളും അഭിഭാഷകക്ഷേമനിധി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് യൂനിയൻ ജില്ല പ്രസിഡൻറ് പി.കെ. ഷിബുവും സെക്രട്ടറി കെ.പി. സജിനാഥും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.