എലിപ്പനി പ്രതിരോധം; ആരോഗ്യ കേന്ദ്രങ്ങളില്‍ 'ഡോക്സി കോര്‍ണര്‍' സജ്ജം
text_fieldsകൊല്ലം: ജില്ലയില്‍ എലിപ്പനി (ലെപ്റ്റോസ്പൈറോസിസ്) റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ കേന്ദ്രങ്ങളിൽ 'ഡോക്സി കോര്‍ണര്‍' സജ്ജമാക്കി. എലി, പശു, പന്നി, പട്ടി തുടങ്ങിയ ജീവികളുടെ മൂത്രം കലര്‍ന്ന വെള്ളത്തിലൂടെയും മണ്ണിലൂടെയും രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ കടക്കും. മലിനമായ വെള്ളം, മണ്ണ് എന്നീ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും നിരന്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കും രോഗസാധ്യത കൂടുതലാണ്.കടുത്ത പനി, മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍, മാംസപേശികളില്‍ വേദന, കാല്‍മുട്ട് വേദന, മൂത്രത്തിന്റെ അളവില്‍ കുറവ് എന്നിവയാണ് ലക്ഷണങ്ങള്‍.
കുട്ടികള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കരുത്. മലിനജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. ഭക്ഷണപദാർഥങ്ങള്‍ അടച്ച് സൂക്ഷിക്കണം. ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയരുത്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, കൈകാലുകളില്‍ മുറിവുകള്‍ ഉണ്ടെങ്കിലോ മലിനമായ മണ്ണ്, വെള്ളക്കെട്ട്, ഒഴുക്കുവെള്ളം എന്നീ സാഹചര്യങ്ങളില്‍ ജോലി ചെയ്യുകയോ മീന്‍ പിടിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആരോഗ്യവിദഗ്ധന്റെ സേവനം തേടണം.
രോഗപ്രതിരോധത്തിന് ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന എലിപ്പനി പ്രതിരോധ ഗുളിക കൃത്യമായ ഇടവേളകളില്‍ കഴിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.