ലൈഫ് മിഷന്: 20000 ഭവനങ്ങളുടെ സംസ്ഥാനതല പൂര്‍ത്തീകരണ പ്രഖ്യാപനം മേയ് നാലിന്
text_fieldsകൊല്ലം: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 20000 ലൈഫ് മിഷന് ഭവനങ്ങളുടെ സംസ്ഥാനതല പൂര്‍ത്തീകരണ പ്രഖ്യാപനം മേയ് നാലിന് വൈകീട്ട് അഞ്ചിന് മേക്കോണില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിര്‍മിച്ചുനല്‍കിയ 21482 ഭവനങ്ങള്‍ ഉള്‍പ്പെടെ ജില്ലയില്‍ 29668 വീടുകളാണ് ലൈഫ് പദ്ധതിയില്‍ പണിതത്. ഈ സര്‍ക്കാറിന്റെ കാലത്ത് ജില്ലയില്‍ 8186 വീടുകളാണ് പൂര്‍ത്തിയാക്കിയത്. ഇതില്‍ ഏപ്രില്‍ ഒന്നിനുശേഷം പൂര്‍ത്തീകരിച്ചത് 150 വീടുകളാണ്. ഇവയുള്‍പ്പെടെ സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയ ഭവനങ്ങളുടെ പ്രഖ്യാപനമാണ് നടത്തുന്നത്.
77909 ഭവനങ്ങളാണ് ഈ സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്താകെ പൂര്‍ത്തിയാക്കിയത്. ഇതോടെ ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ ആറുവര്‍ഷത്തില്‍ കേരളത്തില്‍ ലൈഫ് പദ്ധതിയിലൂടെ 3,40,040 വീടുകളാണ് പണിതുയര്‍ത്തിയത്.
സംഘാടകസമിതി രൂപവത്കരണ യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന് ഉദ്ഘാടനം ചെയ്തു മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, ജില്ലയിലെ എം.എല്‍.എമാര്‍, മേയര്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനുമായി സമിതി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.