പാവങ്ങളുടെ വണ്ടിയാണ് സാർ...
text_fieldsകൊല്ലം: സാധാരണക്കാരെൻറ ആശ്രയം. സ്വന്തം വാഹനം ഇല്ലാത്തവർക്ക് ചുരുങ്ങിയ ചെലവിലുള്ള യാത്ര ഉറപ്പാക്കുന്നതിനൊപ്പം ലക്ഷക്കണക്കിന് പേരുടെ ഉപജീവന മാർഗവും കൂടിയാണ് മുച്ചക്രവണ്ടികൾ. ഇൗ കോവിഡ് കാലത്ത് നാടടഞ്ഞ് കിടക്കെവ, ഇളവുകളുമായി സ്വകാര്യവാഹനങ്ങൾ നിരത്തിൽ നിറയുേമ്പാൾ പക്ഷേ, ഒാേട്ടാതൊഴിലാളികൾ മുഴുപട്ടിണിയിലാണ്. ഏതാണ്ടെല്ലാ വിഭാഗം കടകൾക്കും ആഴ്ചയിൽ രണ്ടും മൂന്നും ദിവസം വരെ തുറന്നുപ്രവർത്തിക്കാനുള്ള അനുമതി നൽകിയപ്പോൾ ഒാേട്ടാകൾ നിരത്തിലിറക്കാൻ മാത്രം അനുമതി ഇല്ല.
എടുത്താൽ പൊങ്ങാത്ത കുടുംബ പ്രാരബ്ധങ്ങൾക്കൊപ്പം സി.സി അടക്കാനും നികുതി ഒടുക്കാനും ടെസ്റ്റിനുമെല്ലാം ആയിരങ്ങൾ എങ്ങനെ ചെലവഴിക്കുമെന്ന് അറിയാതെ ഉഴറുകയാണ് ജില്ലയിലെ മുക്കാൽ ലക്ഷത്തോളം വരുന്ന ഒാേട്ടാക്കാർ. കണക്കുകൾ പ്രകാരം 52000 ഒാേട്ടാകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 45000ൽ കുറയാതെ ദൈനംദിന ജീവിതം ഇൗ മൂന്നുചക്രങ്ങൾ ചലിപ്പിച്ചായിരുന്നു മുന്നോട്ടുകൊണ്ടുേപായിരുന്നത്. ഉയരുന്ന ഇന്ധനവിലയും ഒരുവർഷമായി കോവിഡ് ഏൽപിച്ച ആഘാതങ്ങളും ജീവിതം തന്നെ വലിച്ചുമുറുക്കുന്നതിനിടയിലാണ് വീണ്ടും പ്രതിസന്ധി എത്തിയത്.
മോേട്ടാർ തൊഴിലാളി ക്ഷേമനിധിയിൽ കിട്ടുന്ന 1000 രൂപ നിരവധി അംഗങ്ങളും ആവശ്യങ്ങളും ഉള്ള വീടുകളിൽ എങ്ങനെ തികയാനാണ് എന്ന ചോദ്യമാണ് തൊഴിലാളികൾ ഉയർത്തുന്നത്. ക്ഷേമനിധിയിൽ ഉൾപ്പെടാത്തതിനാൽ ഇൗ 1000 രൂപ പോലും കിട്ടാത്ത പതിനായിരങ്ങൾ ആണ് ഉള്ളത്. കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലത്ത് യൂനിയനുകൾ ഇടെപട്ട് കിറ്റുകൾ നൽകിയിരുന്നു. ഇത്തവണ നിരവധി വിളികൾ കിറ്റിെൻറ കാര്യം തിരക്കി ജില്ല നേതാക്കൾക്ക് ലഭിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം സാധിക്കാത്ത നിസഹായാവസ്ഥയിലാണ് അവരും.
വളൻറിയർ േജാലിയുണ്ട്, കൂലിയില്ല
കോവിഡ് രോഗികളുടെ യാത്ര ആവശ്യത്തിനായി വളൻറിയർ ജോലി ചെയ്യുന്നവർക്ക് മാത്രമാണ് ജില്ലയിൽ നിലവിൽ 'സമാധാനത്തോടെ' ഒാേട്ടാ തൊഴിലെടുക്കാനാകുന്നത്. കോർപറേഷനും മറ്റ് തദ്ദേശ സ്ഥാപനങ്ങളും തെരഞ്ഞെടുത്ത് പരിശീലനം നൽകി ഇവരെ രംഗത്തിറക്കുകയായിരുന്നു. എളുപ്പത്തിൽ വാഹന സൗകര്യം ലഭ്യമാകും എന്നതിനൊപ്പം ആംബുലൻസിനെക്കാൾ കുറഞ്ഞ തുക നൽകിയാൽ മതിയെന്നതും ഒാേട്ടാകളെ തെരഞ്ഞെടുക്കാൻ കാരണമായിരുന്നു. ആദ്യം, ഇന്ധനത്തിനുള്ള പണവും കൂലിയുമൊക്കെ കൃത്യമായി ലഭിച്ചപ്പോൾ അവരും ആശ്വസിച്ചു. എന്നാൽ, നൂറുകണക്കിന് കിലോമീറ്ററുകളുടെ ഒാട്ടം ഒാടിക്കഴിഞ്ഞപ്പോൾ ഇപ്പോൾ ഭൂരിഭാഗം പേർക്കും പ്രതിഫലം ലഭിക്കുന്നില്ല.
വറുതിയിലായ ഇക്കാലത്ത് കോവിഡ് ഭീതി പോലും മാറ്റിെവച്ച് തൊഴിലെടുത്തവർക്കാണ് 2000^3000 രൂപയൊക്കെ കിട്ടാനുള്ളത്. നിലവിലെ അവസ്ഥയിൽ അവരെ സംബന്ധിച്ചിടത്തോളം വലിയ തുകയാണിത്. ചോദിച്ച് മടുത്തവർ ഇേപ്പാൾ ചോദിക്കാതെ ആയി. പലരും സന്നദ്ധ സേവനം ആയി 'എഴുതിത്തള്ളേണ്ടി' വരും എന്ന നിരാശയാണ് പങ്കുെവക്കുന്നത്.
റോഡിലിറങ്ങിയാൽ 2000
അടിയന്തരഘട്ടങ്ങളിൽ പരിചയക്കാർ ഒാട്ടം വിളിച്ചാൽ വാഹനവുമായി നിരത്തിലിറങ്ങുന്ന ഒാേട്ടാതൊഴിലാളികളെ കാത്തിരിക്കുന്നത് 2000 രൂപയുടെ പിഴയാണ്. യാത്രക്കാർ സത്യവാങ്മൂലം കാണിച്ചാലും പലപ്പോഴും കാര്യമില്ല. സത്യവാങ്മൂലമുള്ള യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് ഇറക്കി തിരിച്ചുവരുേമ്പാഴായിരിക്കും ചിലപ്പോൾ പൊലീസുകാർ ചാടിവീഴുന്നത്. ഇങ്ങനെ ജില്ലയിലുടനീളം ആശുപത്രികളിലേക്ക് പോലും യാത്ര പോകാൻ പേടിച്ചിരിക്കുകയാണ് ഒാേട്ടാക്കാർ. പിടിച്ചാൽ പണം അടക്കുന്നത് വരെ വണ്ടി സ്റ്റേഷനിലാകും.
കഴിഞ്ഞദിവസങ്ങളിൽ നഗരപരിധിയിൽ മാത്രം നിരവധി ഒാേട്ടാകൾക്കാണ് ഇത്തരത്തിൽ പിടിവീണത്. യൂനിയൻ നേതാക്കൾ ഇടപെട്ടാലും 500 എങ്കിലും ഇൗടാക്കാതെ െപാലീസ് വിടില്ല. ചിലപ്പോൾ പിഴ എഴുതിപ്പോയി എന്ന് പറഞ്ഞ് കൈമലർത്തും. ചിലയിടങ്ങളിൽ സത്യവാങ്മൂലം കാണിച്ചാൽ പോലും ഒാേട്ടാക്കാർക്ക് രക്ഷയില്ല. കീറിയെറിഞ്ഞ സംഭവങ്ങളുമുണ്ടായി. ഇൗ പ്രശ്നം കാരണം അർഹരായ പ്രായപരിധിയിൽ പെട്ട ഒാേട്ടാക്കാർക്ക് ദൂരെയുള്ള സ്ഥലങ്ങളിൽ വാക്സിൻ എടുക്കാൻ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്.
യൂനിയൻ നേതാക്കൾക്ക് പോലും പുറത്തിറങ്ങാൻ പറ്റാത്തപ്പോൾ തങ്ങളുടെ കാര്യം പറയണോ എന്നാണ് ഒാേട്ടാ തൊഴിലാളികൾ ചോദിക്കുന്നത്. വീട്ടിലെ അവസ്ഥയോർത്ത് കിട്ടുന്ന ഒാട്ടത്തിന് ഇറങ്ങുന്ന തങ്ങൾക്ക് എഴുതിത്തരുന്ന 2000 പിഴ അടക്കാൻ ഉണ്ടായിരുന്നെങ്കിൽ കുടുംബത്തിനൊപ്പം സ്വസ്ഥമായി വീട്ടിലിരിക്കില്ലേ സാറേ എന്ന് ഇൗ സാധുമനുഷ്യർ ചോദിക്കുന്നതിന് മറുപടി പറയാൻ ആരും മെനക്കെടുന്നില്ല. ആരും കേൾക്കുന്നില്ല എന്നതാണ് സത്യം.
ഒാടുന്നവരുടെ പരിധിയിൽ കേറിയാൽ പിടിവീഴും
ആശുപത്രികൾക്ക് മുന്നിലുള്ള ഒാേട്ടാക്കാർക്ക് വളൻറിയർ വിഭാഗമായി പരിഗണിക്കപ്പെട്ട് ഇപ്പോൾ ജോലിയെടുക്കാൻ കഴിയുന്നുണ്ട്. ഇവർക്ക് നല്ല ഒാട്ടമാണ് ഇപ്പോൾ കിട്ടുന്നത്. പൊലീസുകാരുടെ 'പിഴ പരിപാടി'യിൽ നിന്ന് രക്ഷപ്പെട്ട് മറ്റ് സ്റ്റാൻഡുകളിൽ നിന്നുള്ള ഒാേട്ടാക്കാർ ഇവിടെ എത്തിയാലും പക്ഷേ പണിയെടുക്കാൻ കഴിയില്ല. തങ്ങളുടെ പരിധിയിൽ പുറത്തുനിന്നുള്ളവർ വന്ന് പണിയെടുേക്കണ്ട എന്ന സ്വാർഥതയുമായി സ്ഥലത്തെ പ്രധാനികൾ തടയും.
സ്വന്തം തൊഴിൽ വർഗം എന്ന പരിഗണന പോലും നൽകാതെയുള്ള ആ വിലക്കിന് മുന്നിൽ തലകുനിച്ച് തിരിച്ചുപോകാനേ മറ്റുള്ളവർക്ക് കഴിയൂ. തൊഴിലാളി യൂനിയനുകൾ പോലും ഇൗ പെരുമാറ്റത്തിന് മാറ്റം കൊണ്ടുവരാൻ കഴിയുന്നില്ല. പിഴ ഇൗടാക്കാൻ കാത്തുനിൽക്കുന്ന പൊലീസും ഇങ്ങനെ ഒരു അവസരം മറ്റ് സ്റ്റാൻഡുകളിൽ നിന്നുള്ളവർക്ക് ഒരുക്കിക്കൊടുക്കുന്നില്ല.
""രണ്ട് മാസമായി തുടരുന്ന ദുരിതമാണ്. പട്ടിണിയും പരിവട്ടവും തന്നെയാണ് ഭൂരിഭാഗം വീടുകളിലും.തുണിക്കടയായാലും മറ്റ് സ്ഥാപനങ്ങളായാലും ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും തുറക്കാൻ അനുവാദമുണ്ട്. പക്ഷേ, ഒാേട്ടാ പുറത്ത് കണ്ടാൽ അപ്പോൾ പിടിവീഴും''. -എസ്. നാസർ, ഒാേട്ടാതൊഴിലാളി, െകാല്ലം
""നാട് ഏതാണ്ട് തിരിച്ചുവരുകയാണ്. പക്ഷേ, ഒാേട്ടാക്കാരുടെ കാര്യം ആരും പറയുന്നില്ല. പലയിടത്തും പിഴയിടീക്കുന്ന കാര്യങ്ങൾ കേട്ട് പുറത്തിറങ്ങാൻ പേടിയാണ്. കോർപറേഷന് വേണ്ടി ഒാടിയതിെൻറ പണവും പൂർണമായും കിട്ടിയില്ല. ഉടനെ വണ്ടി ടെസ്റ്റ് നടത്തണം. അതിനുള്ള പണം പോലും കൈയിലില്ലാത്ത അവസ്ഥയാണ്''. –ബിനു മൈക്കിൾ, ഒാേട്ടാ തൊഴിലാളി, കടപ്പാക്കട
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.