കൊല്ലത്ത് പ്രചാരണച്ചൂടിൽ സ്ഥാനാർഥികൾ
text_fieldsകൊല്ലം: യു.ഡി.എഫ് കൊല്ലം സ്ഥാനാർഥി എന്‍.കെ. പ്രേമചന്ദ്രന് തെരഞ്ഞെടുപ്പ് സ്വീകരണ പര്യടനത്തിന്റെ ഭാഗമായി ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്വീകരണം നൽകി.
ഇ.എസ്.ഐ സൗകര്യം, തൊഴിലുറപ്പ് പദ്ധതി എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ സ്ഥാനാർഥി വോട്ടർമാരോട് സംവദിച്ചു. പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് ചാത്തന്നൂര്‍ മേഖലയിലെ വിവിധ ഗ്രാമീണ റോഡുകള്‍, ശുദ്ധജല പദ്ധതികള്‍ തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായതായും അദ്ദേഹം പറഞ്ഞു.
പ്ലാക്കാട് ജങ്ഷനില്‍ ആരംഭിച്ച സ്വീകരണം കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം ജ്യോതികുമാര്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. രജീവ് പ്ലാക്കാട്, നെടുങ്ങോലം രഘു, ഷാലു വി. ദാസ്, ജയകുമാര്‍, ശ്രീലാല്‍, പ്ലാക്കാട് ടിങ്കു, ബിജു, ശ്രീലാല്‍, സുല്‍ഫിക്കര്‍ സലാം, സൈജു കോശി, ഗീതാ ജോര്‍ജ്, മായ, വിനീത, വസന്ത, ശ്രീകല, രാജു ചാവടി, ജയചന്ദ്രന്, ബിനോയ്, പ്രസന്നന്, അനില്‍ മംഗലത്ത് എന്നിവര്‍ നേതൃത്വം നല്കി. പര്യടനം ബുധനാഴ്ച കൊല്ലം നിയോജക മണ്ഡലത്തിലെ മങ്ങാട് മേഖലയില്‍ നിന്നാരംഭിക്കും. ആശ്രാമം-കടപ്പാക്കട, തൃക്കടവൂര്‍ ഈസ്റ്റ്, വെസ്റ്റ് മേഖലകളിൽ തുടർന്ന് പര്യടനം നടത്തും.
കുണ്ടറയിൽ പര്യടനം നടത്തി കൃഷ്ണകുമാർ
കൊല്ലം: എൻ.ഡി.എ സ്ഥാനാർഥി ജി. കൃഷ്ണകുമാർ കുണ്ടറ മണ്ഡലത്തിലെ നെടുമ്പന പഞ്ചായത്തിൽ പര്യടനം നടത്തി.അഖില കേരള തന്ത്രി മണ്ഡലം ജില്ല പ്രസിഡന്റും സനാതന ധർമ പരിഷത്ത് ചെയർമാനുമായ നല്ലില പെരിങ്ങോട്ട് മഠം ശങ്കരര് ശങ്കരര് ഭദ്ര ദാസരെയും നല്ലില സെൻറ് ജോർജ് സുറിയാനി പള്ളി വികാരി മാത്യൂസ് കോർ എപ്പിസ്കോപ്പയെയും സന്ദർശിച്ചു. നെടുമ്പന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തിയ സ്ഥാനാർഥിയെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു.
ശിവസേന ജില്ല കൺെവൻഷനിലും പങ്കെടുത്തു. ശിവസേന സംസ്ഥാന പ്രസിഡന്റ് പേരൂർക്കട ഹരികുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പുനലൂർ, ഇരവിപുരം മണ്ഡലങ്ങളിൽ നടന്ന എൻ.ഡി.എ മണ്ഡലം കൺെവൻഷനുകളിലും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.