ലോക്സഭ തെരഞ്ഞെടുപ്പ്: സംശയനിവാരണം നടത്തി തെരഞ്ഞെടുപ്പ് നിരീക്ഷകര്‍
text_fieldsകൊല്ലം മണ്ഡലത്തിലെ സ്ഥാനാർഥി പ്രതിനിധികളുമായി തെരഞ്ഞെടുപ്പ് നിരീക്ഷകർ നടത്തിയ യോഗം
കൊല്ലം: കൊല്ലം ലോക്സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുമായി തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി. വരണാധികാരിയായ ജില്ല കലക്ടര്‍ എന്‍. ദേവിദാസിന്റെ ചേംബറില്‍ പൊതുനിരീക്ഷകനായ അരവിന്ദ് പാല് സിങ് സന്ധു, പൊലീസ് നിരീക്ഷകന് റാം തെങ്ലിയാന, ചെലവ് നിരീക്ഷകന് ഡോ. എ. വെങ്കടേഷ് ബാബു എന്നിവരാണ് ആശയവിനിമയം നടത്തിയത്.
തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ സംശയനിവാരണമാണ് ആദ്യം നടത്തിയത്. പോളിങ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കും അംഗപരിമിതര്‍ക്കുമുള്ള സൗകര്യങ്ങളും വിശദീകരിച്ചു. തപാല്‍വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാനദണ്ഡവും നിലവിലെ പുരോഗതിയും വിശദീകരിച്ചു. ക്രമസമാധനപാലനത്തിനുള്ള സംവിധാനങ്ങള്‍ വിലയിരുത്തി.
പ്രശ്നബാധിത ബൂത്തുകളില്‍ അധികസുരക്ഷക്കായി കേന്ദ്രസേനയുടെ സേവനം വിനിയോഗിക്കും. സേനാംഗങ്ങളെ വിവിധ മേഖലകളില്‍ വിന്യസിച്ചുകഴിഞ്ഞു. സ്ഥാനാര്‍ഥികളുടെ സുരക്ഷയിൽ ആശങ്കയുണ്ടെങ്കില്‍ പരിഹാരനടപടികള്‍ സ്വീകരിക്കും. ഓരോ പോളിങ് ബൂത്തിലും കുറഞ്ഞത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സേവനം ഉറപ്പാക്കും. ഉയര്‍ന്ന സാക്ഷരതാസാന്നിധ്യത്താൽ സംസ്ഥാനത്ത് പൊതുവില്‍ സമാധാനാന്തരീക്ഷമാണ്. അനധികൃത പണമിടപാടുകളില്ലെന്ന് ഉറപ്പാക്കാൻ വിപുലസംവിധാനം ഏര്‍പ്പെടുത്തി. സ്റ്റാറ്റിക്-ഫ്ലൈയിങ്-വിഡിയോ സര്‍വൈലന്‍സ്-ആന്റി ഡിഫേസ്മെന്റ് സ്ക്വാഡുകളുടെ പ്രവര്‍ത്തനത്തിലൂടെയാണ് ചട്ടലംഘനം നടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നത്. സ്ഥാനാര്ഥികളുടേതുള്പ്പടെ ചെലവുകള്‍ പ്രതിദിന പരിശോധനക്ക് വിധേയമാക്കുന്നു. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും തുല്യ അവസരം ഉറപ്പാക്കുന്നതിനാണിത്.
പൊതുജനത്തിന്റെ പരാതി അതിവേഗത്തിലാണ് പരിഹരിക്കുന്നത്. സി-വിജില്‍ ആപ് വഴി പരാതികിട്ടി 100 മിനിറ്റിനകം തീര്പ്പാക്കുന്നരീതിയാണ് തുടരുന്നത്. ഇക്കാര്യത്തില്‍ കാലതാമസം ഒഴിവാക്കിയതുവഴി പരാതിപരിഹാരമാണ് ത്വരിതപ്പെടുത്തിയത്. മാധ്യമങ്ങള്‍വഴിയുള്ള വാര്‍ത്താവിതരണത്തിലും പരസ്യങ്ങളുടെ പ്രചാരണത്തിലും മാനദണ്ഡപാലനം ഉറപ്പാക്കിയിട്ടുണ്ട്. നവമാധ്യമങ്ങള്‍ ഉൾപ്പെടെയാണ് നിരീക്ഷണവിധേയമാക്കുന്നത്.
വിവിധ മേഖലകളില്‍നിന്ന് െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ ദൂരീകരിക്കുന്നതിനും സംശയനിവാരണത്തിനും കൂടിക്കാഴ്ച വേദിയായി. നിശ്ചിത സമയത്ത് ക്യാമ്പ് ഓഫിസായ പി.ഡബ്ല്യു.ഡി െറസ്റ്റ്ഹൗസില് പരാതി നല്‍കാം. ഫോണ്‍: അരവിന്ദ് പാല് സിങ് സന്ധു-6282935772; റാം തെങ്ലിയാന-8281544704; ഡോ. എ. വെങ്കടേഷ് ബാബു-9952668687.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.