പാചകവാതകവിതരണം; അധിക തുക ഈടാക്കിയാല്‍ കര്‍ശന നടപടി
text_fieldsകൊല്ലം: പാചക വാതക വിതരണവുമായി ബന്ധപ്പെട്ട ജീവനക്കാര്‍ സിലിണ്ടറിന്‍റെ ബില്‍ തുകയെക്കാള്‍ അധികമായി തുക ഈടാക്കിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ സി.വി. മോഹനകുമാര്‍ അറിയിച്ചു.
എ.ഡി.എം ആര്‍. ബീനാറാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാചകവാതക അദാലത്തിലാണ് തീരുമാനം. ഇത്തരം പരാതികള്‍ കൂടുന്നതിനാല്‍ പാചകവാതക ഡീലര്‍മാരുമായി ചേര്‍ന്ന് വിതരണക്കാര്‍ക്കായി പരിശീലനം സംഘടിപ്പിക്കും. രജിസ്റ്റര്‍ ചെയ്ത ഡെലിവറി ജീവനക്കാരെ മാത്രമേ വിതരണത്തിന് നിയമിക്കാവൂ. ഇവര്‍ നിര്‍ബന്ധമായി യൂനിഫോം ധരിക്കണം.
ഗ്യാസ് ഏജന്‍സികള്‍ ട്രാസ്‌പോര്‍ട്ടേഷന്‍ തുക, ജി.എസ്.ടി എന്നിവ ഉള്‍പ്പെടുത്തിയ ബില്‍ ഉപഭോക്താവിന് നല്‍കണമെന്നും ഇലക്ട്രോണിക് ത്രാസ് ഉപയോഗിച്ച് ഗ്യാസ് തൂക്കി നല്‍കണമെന്നും നിർദേശം നല്‍കി.
പഴകിയ സിലിണ്ടര്‍ വിതരണം ചെയ്യരുതെന്നും സിലിണ്ടറിന്‍റെ ചോര്‍ച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികള്‍ക്ക് നിയമാനുസൃത നിരക്കുകള്‍ മാത്രമേ ഈടാക്കാവൂവെന്നും ഗ്യാസ് ഏജന്‍സികള്‍ക്ക് നിർദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.