എം. മുകുന്ദന്റെ കൃതികൾ സാഹോദര്യവും മാനവികതയും ഉയര്‍ത്തിപ്പിടിക്കുന്നവ -എം. സ്വരാജ്
text_fieldsകൊല്ലം: സാഹോദര്യത്തെയും മാനവികതയെയും ഉയര്‍ത്തിപ്പിടിക്കുന്ന എം. മുകുന്ദന്റെ ഓരോ കൃതികളും എപ്പോഴും സൂക്ഷ്മമായ രാഷ്ട്രീയവായനക്ക് വിധേയമാക്കേണ്ടവയാണെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം. സ്വരാജ്.
‘നിങ്ങള്‍’ എന്ന നോവലിന് എ.പി. കളയ്ക്കാട് സ്മാരക സാഹിത്യ പുരസ്കാരം എം. മുകുന്ദന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
വളരെ സ്വാഭാവികമായി സാഹിത്യസൃഷ്ടി പുരോഗമിക്കുകയും അതിലെ ഓരോ വാചകത്തിലും ഓരോ വാക്കിലും അക്ഷരങ്ങള്‍ക്കും കുത്തുകള്‍ക്കും കോമകള്‍ക്കും പോലും വലിയ രാഷ്ട്രീയദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്ന് ഓരോ തവണ വായിക്കുമ്പോഴും വായനക്കാരനെ ബോധ്യപ്പെടുത്തുകയും ചെയ്യുന്ന രചനാശൈലിയാണ് എം. മുകുന്ദന്റേത്. കളയ്ക്കാട് അനുസ്മരണ സമ്മേളന ഉദ്ഘാടനവും സ്വരാജ് നിർവഹിച്ചു. പ്രഫ. വി.എൻ. മുരളി അധ്യക്ഷത വഹിച്ചു.
സംഘാടകസമിതി ചെയര്മാൻ കെ.ജി. ബിജു, സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ. സി. ഉണ്ണിക്കൃഷ്ണൻ, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ചവറ കെ.എസ്. പിള്ള, ഡോ. സീമ ജെറോം, എ. ഗോകുലേന്ദ്രൻ, എസ്. ജയൻ, ബീന സജീവ്, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, കെ. രാജഗോപാലപിള്ള, വി. രാജ്കുമാര്, ഫിലിപ്പ് എം. ഏലിയാസ്, കൺവീനര്‍ എസ്. ഹരിലാൽ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.