മാധ്യമം ഹെൽത്ത് കെയർ പദ്ധതി: കണ്ണീരൊപ്പാൻ വിദ്യാർഥികളുടെ കൈത്താങ്ങ്
text_fieldsമാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് പോരേടം വിവേകാനന്ദ ഹയർ സെക്കൻഡറി
സ്കൂളിലെ വിദ്യാർഥികൾ സ്വരൂപിച്ച തുക ഹെൽത്ത് കെയർ മാനേജർ വി.എസ്. സലീമിന്
സ്കൂൾ അധികൃതർ കൈമാറുന്നു.
ചടയമംഗലം: വേദന നിറഞ്ഞ ജീവിതങ്ങളുടെ കണ്ണീരൊപ്പാൻ വിദ്യാർഥികളുടെ കൈത്താങ്ങ്. മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് പോരേടം വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സ്വരൂപിച്ച തുക കൈമാറി. അരലക്ഷത്തിൽ പരം രൂപയാണ് മാധ്യമം പ്രതിധിനികൾക്ക് സ്കൂൾ അധികൃതർ കൈമാറിയത്. മാധ്യമം ഹെൽത്ത് കെയർ മാനേജർ വി.എസ്. സലീം തുക ഏറ്റുവാങ്ങി. കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികൾക്കും, അധ്യാപകർക്കും മാധ്യമത്തിന്റെ ഉപഹാരം നൽകി.
മാധ്യമം ഹെർത്ത് കെയർ ഏരിയ ഫീൽഡ് കോഓഡിനേറ്റർ അൻസാർകുട്ടി, ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് ഓഫിസർ അൻസാരി, സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് സജീബ് ആശ്രമത്തിൽ, എച്ച്.എസ്.എസ് സ്കൂൾ പ്രിൻസിപ്പൽ ബിജു അർജുൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ പുഷ്പ, സ്കൂൾ എച്ച്.എം എ.എസ്. അൻസാരി, സ്കൂൾ മാനേജ്മെന്റ് പ്രതിനിധി എസ്. ഷബീർ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.