മിണ്ടിയാൽ വാളോങ്ങും; കുടിപ്പകയിൽ അശാന്തമായി ജില്ല
text_fieldsകൊല്ലം: ബൈക്കിെൻറ അമിതവേഗം ചോദ്യം ചെയ്തെന്ന നിസ്സാര കാരണത്താലാണ് കഴിഞ്ഞയാഴ്ച ഒരു ഗൃഹനാഥൻ ജില്ലയിൽ കൊല്ലപ്പെട്ടത്. പ്രതിയായത് കേവലം 21 വയസ്സുള്ള യുവാവും. എതിരെ ശബ്ദിച്ചാൽ ഗുണ്ടാക്കുടിപ്പകപോലെ വാളോങ്ങിയെത്തുന്ന സംഘങ്ങൾക്ക് മുന്നിൽ അശാന്തമാകുകയാണ് ജില്ലയുടെ സമാധാനാന്തരീക്ഷം. ഓണനാളുകളിൽ മാത്രം ജില്ലയിൽ കൊല്ലപ്പെട്ടത് നാലുപേരാണ്. ഇതെല്ലാം നിസ്സാരകാരണങ്ങൾ കൊണ്ടാണെന്നതാണ് ശ്രദ്ധേയം.
മദ്യത്തിെൻറയും ലഹരിയുടെയും ഒഴുക്ക് വർധിച്ചതാണ് ഇത്തരം അക്രമസംഭവങ്ങൾ വർധിക്കാനുള്ള പ്രധാന കാരണം. ലോക്ഡൗൺ സമയത്ത് പൊലീസ് നിരീക്ഷണം ശക്തമായതും മദ്യത്തിെൻറ ലഭ്യത കുറഞ്ഞതും അക്രമിസംഘങ്ങളെ മാളത്തിലിരുത്തി. എന്നാൽ, ക്രമേണ പൊലീസ് അയഞ്ഞതും പരിശോധന കുറഞ്ഞതും സംഘങ്ങൾക്ക് വളമായി.
കോവിഡ് ബോധവത്കരണ പ്രവർത്തനം നടത്തുകയായിരുന്ന ഗ്രന്ഥശാല പ്രവർത്തകരെ ആക്രമിച്ച സംഭവവും സമാനമാണ്. ലഹരിസംഘങ്ങളിലെ കണ്ണികളാണ് പിടിയിലായവരെല്ലാം. തട്ടുകടക്കാരനെ ആക്രമിച്ച സംഭവം, വീടുകയറി ആക്രമണം, പൊലീസിനുനേരെ ആക്രമണം, പൊലീസിൽ പരാതി നൽകിയതിെൻറ പേരിൽ ആക്രമണം എന്നിങ്ങനെ നഗരപരിധിക്കുള്ളിലും പുറത്തുമായി ഈമാസം നിരവധി അക്രമസംഭവങ്ങളാണ് അരങ്ങേറിയത്.
ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞദിവസം മരുത്തടിയിൽ നടന്ന ആളുമാറി വീടുകയറി ആക്രമിച്ച സംഭവം. ആക്രമണത്തിൽ പകച്ചുപോയ വീട്ടുകാർക്ക് ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്ല. പ്രണയത്തിെൻറ പേരിലുണ്ടായ വഴക്ക് തീർക്കാൻ പെൺകുട്ടിയുടെ സഹോദരെൻറ ക്വട്ടേഷൻ വാങ്ങിയെത്തിയ സംഘമാണ് വീടുമാറി ആക്രമണം നടത്തിയത്.
പറഞ്ഞുതീർക്കാവുന്ന ചെറിയ തർക്കങ്ങൾപോലും ക്വട്ടേഷൻ കൊടുത്ത് തല്ലിയൊതുക്കുന്ന രീതിയിലേക്കാണ് യുവാക്കളുടെ മാനസികാവസ്ഥ എത്തിനിൽക്കുന്നത്. ഇതിന് കൂട്ടാകട്ടെ ലഹരിയും. കോവിഡ് കാലത്തും കഞ്ചാവ് ഉൾപ്പെടെ ലഹരി വിൽപനക്ക് ഒരു നിയന്ത്രണവുമില്ല. ലോക്ഡൗണിൽ വ്യാപകമായി എക്സൈസ്-പൊലീസ് പരിശോധനകൾ നടെന്നങ്കിലും കൊറോണ പേടിയിൽ അതിപ്പോൾ കുറഞ്ഞു. ലഹരിയിൽ മയങ്ങിനിൽക്കുന്നവരോട് മറുത്തുപറയാനോ പൊലീസിനെ അറിയിക്കാനോ ഭയപ്പാടുണ്ടാകുന്ന സ്ഥിതിയാണ് ജില്ലയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.