പ്രധാന റോഡുകൾ വെള്ളത്തിൽ; അപകടം പതിവ്
text_fieldsകരുനാഗപ്പള്ളി: കുലശേഖരപുരം, തഴവ പഞ്ചായത്തുകളിലെ പ്രധാന റോഡുകൾ വെള്ളക്കെട്ടിലാകുന്നത് അപകടങ്ങൾ പതിവാക്കുന്നു. കുലശേഖരപുരം പഞ്ചായത്തിലെ പ്രധാന റോഡായ ടി.ബി ജങ്ഷൻ മുതൽ വടക്കോട്ടുള്ള റോഡ്, ചക്കാൻറയ്യത്ത് മുക്ക് റോഡ്, സ്റ്റേഡിയം പത്താം വാർഡ് റോഡ്, പനമൂട്ടിൽ ജങ്ഷൻ, കടത്തൂർ മണ്ണടിശ്ശേരിവാർഡ് റോഡ്, തഴവ ഗ്രാമപഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാർഡ്, ഇരുപതാം വാർഡ് കുളവയലിൽ ഭാഗം എന്നിവിടങ്ങളിലെ ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് റോഡുകളാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്.
ശക്തമായ മഴ തുടങ്ങിയതോടെ റോഡിലെ കുഴികളിൽ വെള്ളക്കെട്ടായി. ഇരുചക്രവാഹനങ്ങളും സൈക്കിൾ യാത്രികരും സ്കൂൾ കുട്ടികളും കുഴികളിൽ വീണ് അപകടത്തിൽപെടുന്നത് പതിവാണ്. ദേശീയപാതക്കരികിലുള്ള പ്രധാനപ്പെട്ട റോഡുകൾ പുനർ നിർമിക്കണമെന്ന് നിരവധി തവണ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
അടിയന്തരമായി തകർന്ന റോഡുകൾ പുനർനിർമിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.