നീര്‍ത്തടങ്ങളുടെ ഭൂപട ചിത്രീകരണം പൂർത്തിയായി
text_fieldsകൊല്ലം: പശ്ചിമഘട്ടമേഖലയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ നീര്‍ത്തടങ്ങളുടെ വിവരങ്ങള്‍ ഭൂപടത്തിലേക്കാക്കുന്ന പദ്ധതിയുടെ ഭാഗമായി തെന്മല, ഏരൂര്‍, അലയമണ്‍ ഗ്രാമപഞ്ചായത്തുകളില്‍ ഭൂപട ചിത്രീകരണം പൂര്‍ത്തിയായി. കിഴക്കന്‍ മേഖലയിലെ ഏഴ് പഞ്ചായത്തുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുളത്തൂപ്പുഴ, ആര്യങ്കാവ്, ചിതറ, പിറവന്തൂര്‍ പഞ്ചായത്തുകളില്‍ വരും ദിവസങ്ങളില്‍ ഭൂപടചിത്രീകരണം നടത്തുമെന്ന് ഹരിത കേരളം മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ സ്മിത പറഞ്ഞു.
പശ്ചിമഘട്ടമേഖലയില്‍ ഉള്‍പ്പെടുന്ന എല്ലാ പഞ്ചായത്തുകളിലെയും മുഴുവന്‍ നീര്‍ച്ചാലുകളും കണ്ടെത്തി ഡിജിറ്റല്‍ ഭൂപടം തയാറാക്കുകയാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനകീയപങ്കാളിത്തത്തോടെ നീര്‍ച്ചാൽ വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും.
നീര്‍ത്തടങ്ങള്‍ വീണ്ടെടുക്കുന്നതിനൊപ്പം പശ്ചിമഘട്ടമേഖലകളിലെ ജനജീവിതം സുരക്ഷിതമാക്കാനും പദ്ധതി സഹായകമാകും. നവകേരളം കര്‍മ പദ്ധതിയുടെ ഏകോപനത്തില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെയും ഐ.ടി മിഷന്റെയും സഹകരണത്തോടെ സംസ്ഥാനത്ത് 230 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക. മാപ്പത്തണ്‍ ആപ്ലിക്കേഷനാണ് ഇതിന് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.