ജീവിതത്തോട് പൊരുതി മെറീന
text_fieldsകൊല്ലം: ബ്യൂട്ടീഷ്യനായിരുന്നു, കോവിഡ് കണക്കുകൂട്ടലുകൾ തെറ്റിച്ചതോടെ ആ യുവതി മത്സ്യവിൽപനക്കിറങ്ങി. അവിടെയും പച്ചപിടിക്കാതായതോടെ യുട്യൂബിൽ കണ്ടുപഠിച്ച് ഒാേട്ടാ ഒാടിക്കാനിറങ്ങി. സ്റ്റാൻഡുകളിലേക്ക് പ്രവേശനം ലഭിക്കാതെ അവിടെയും ഇവിടെയുമായി ഒാേട്ടാ ഒാടിക്കുന്നെങ്കിലും രേഖകൾ പുതുക്കാൻ കഴിയാതെ അതും ഏതാണ്ട് മുടങ്ങുന്ന സ്ഥിതിയാണ്. സ്വന്തം കാര്യം നോക്കാനല്ല, സ്വന്തമായി കരുതി വളർത്തുന്ന മൂന്ന് കുട്ടികളുണ്ട്, അവർക്കായാണ് മയ്യനാട് കാക്കോട്ടുമൂല സ്വദേശിനിയായ മെറീന മൈക്കിൾ ഇൗ ഒാട്ടം ഒാടുന്നത്.
മരിച്ചുപോയ പിതാവിെൻറ സഹോദരെൻറ മക്കളാണ്. അമ്മ ഉപേക്ഷിച്ചുപോയ ആ കുട്ടികളെ വർഷങ്ങളായി നോക്കുന്നത് മെറീന ആണ്. മൂന്ന് കുട്ടികളിൽ ഒാട്ടിസമുള്ള മൂത്തയാളെ ചൈൽഡ് ലൈനിെൻറ സഹായത്തിൽ തിരുവനന്തപുരത്ത് ഒരു കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കയാണ്. പ്ലസ് ടുവിന് പഠിക്കുന്ന രണ്ടാമനും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമാണ് മെറീന അമ്മക്കുമൊപ്പം മുഖത്തല കല്ലുവെട്ടാംകുഴിയിലെ വാടകവീട്ടിൽ താമസിക്കുന്നത്.
മുമ്പ് ഗൾഫിൽ വീട്ടുജോലി ചെയ്തിരുന്ന മെറീനയുടെ അമ്മ ഇപ്പോൾ വൃക്കരോഗിയാണ്. സ്വന്തം ആരോഗ്യവും വളരെ മോശമായിട്ടും നാല് പേരടങ്ങുന്ന കുടുംബത്തിെൻറ ഏക കച്ചിത്തുരുമ്പായാണ് മെറീന തന്നാലാകുന്ന ജോലികൾക്ക് ഇറങ്ങിത്തിരിക്കുന്നത്.
കോവിഡ് കാലത്തിന് മുമ്പ് കൊല്ലത്ത് ക്രിസ്ത്യൻ പുരോഹിതർക്കൊപ്പമാണ് രണ്ടാമത്തെ കുട്ടി നിന്നിരുന്നത്. കോവിഡ് കാരണം ആ ആശ്രയം ഇല്ലാതായി. പെൺകുട്ടിയെ മുമ്പ് ചൈൽഡ് ലൈൻ കേന്ദ്രങ്ങളിൽ താമസിപ്പിച്ചിരുന്നെങ്കിലും കുടുംബത്തിെനാപ്പം നിൽക്കേണ്ട പ്രായമായ അവളെ മെറീന ഒപ്പം കൂട്ടുകയായിരുന്നു. കസിൻ ആയ മെറീന അവൾക്ക് അമ്മയാണ്. മയ്യനാട്ട് സ്വന്തമായുള്ള ചെറിയ സ്ഥലത്ത് പഞ്ചായത്ത് നൽകിയ സഹായത്തിൽ വീട് വെച്ചെങ്കിലും അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആ പണിതീരാത്ത വീട്ടിൽ കഴിയാതെ ചെറിയ വാടക വീട്ടിലേക്ക് മാറിയതും പെൺകുട്ടിയുടെ സുരക്ഷയെ കരുതിത്തന്നെ. ഇപ്പോഴുള്ള വാടകവീടും ഉടനെ ഒഴിയേണ്ട അവസ്ഥയിലാണ് ഇൗ കുടുംബം. വാടക നൽകാനും ഭക്ഷണമുൾപ്പെടെ കുട്ടികളുടെ കാര്യം േനാക്കാനും പോലുമുള്ള വരുമാനമില്ലാതെ നട്ടംതിരിയുകയാണവർ.
കുട്ടികളെ നല്ല രീതിയിൽ പഠിപ്പിച്ച് കരകയറ്റണം എന്നാഗ്രഹിക്കുന്ന മെറീനക്ക് ഒാൺലൈൻ ക്ലാസിൽ പെങ്കടുക്കാനുള്ള ടി.വിയോ േഫാണോ പോലും അവർക്ക് വാങ്ങിക്കൊടുക്കാനുള്ള ഗതിയില്ല. സെൻറ് അലോഷ്യസ് സ്കൂളിലും ഗുഹാനന്ദപുരം സ്കൂളിലും പഠിക്കുന്ന കുട്ടികളുടെ കാര്യമന്വേഷിച്ച് വിളിച്ച അധ്യാപകരോട് പറഞ്ഞിട്ടും സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് പറയുന്നു മെറിൻ. ആരെങ്കിലും സഹായവുമായി വരാനുണ്ടാകുേമാ, എന്തെങ്കിലും ജോലി ലഭിക്കുമോ എന്ന് പറഞ്ഞ് കരയുന്ന ആ യുവതിക്ക് ഒരുകൈ സഹായം നൽകാൻ പോലും സുഹൃത്തുക്കൾക്ക് കഴിയുന്നില്ല. കാരണം ബ്യൂട്ടീഷ്യൻമാരായ അവരും ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുേപാകുമെന്ന് അറിയാതെ നെഞ്ചുനീറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.