സാമൂഹിക അകലം പാലിക്കാതെ വിവാഹം; വധുവിന്റെ പിതാവും ബന്ധുവും അറസ്റ്റിൽ
text_fieldsകൊല്ലം: കോവിഡ് മാനദണ്ഡം ലംഘിച്ച് സാമൂഹിക അകലം പാലിക്കാതെ വിവാഹവും അനുബന്ധ ചടങ്ങുകളും നടത്തിയതിന് കേസെടുത്തു. പള്ളിത്തോട്ടം സ്റ്റേഷൻ പരിധിയിലെ വാടിയിലുള്ള ആരാധനാലയത്തിെൻറ ഹാളിൽ നടന്ന വിവാഹത്തിൽ അനുവദനീയമായതിൽ അധികം പേർ പെങ്കടുത്തു. വധുവിെൻറ പിതാവിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ കേസുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് നിയന്ത്രണം ലംഘിച്ച 251 വാഹനങ്ങൾ പിടിച്ചെടുത്തു. സാമൂഹിക അകലം സൂക്ഷിക്കാതെയും മാനദണ്ഡം പാലിക്കാതെയും കൂട്ടം ചേർന്ന 868 പേർക്കെതിരെ നടപടി സ്വീകരിച്ചു. 22 പേരെ അറസ്റ്റ് ചെയ്തു. മാനദണ്ഡം ലംഘിച്ച 11 കടകൾ പൂട്ടിച്ചു. ശരിയായവിധം മാസ്ക്ക് ധരിക്കാതിരുന്ന 1443 പേർക്കെതിരെ നടപടിയെടുത്തു.
43 സ്ഥാപനങ്ങള്‍ക്ക് പിഴ
കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ക്കെതിരെ താലൂക്കുതല സ്ക്വാഡ് പരിശോധനകളില്‍ 43 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, ക്ലാപ്പന, കെ.എസ്.പുരം, നീണ്ടകര, പന്മന, തേവലക്കര, തൊടിയൂര്‍ മേഖലകളില്‍ 22 കേസുകളില്‍ പിഴയീടാക്കി. 78 എണ്ണത്തിന് താക്കീത് നല്കി. കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, കരീപ്ര, കുളക്കട, കുമ്മിള്‍, മേലില, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെട്ടിക്കവല, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ 16 കേസുകളില്‍ പിഴയീടാക്കി. 118 എണ്ണത്തിന് താക്കീത് നല്കി.
പരവൂര്‍, തെക്കുംഭാഗം, കൂനയില്‍, പൊഴിക്കര, പരവൂര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റ് എം. പ്രിയങ്കയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്നുകേസുകളില്‍ പിഴയീടാക്കി. 18 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. കുന്നത്തൂര്‍, മൈനാഗപ്പള്ളി, പടിഞ്ഞാറേ കല്ലട, കാരാളിമുക്ക് ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ടു കേസുകള്‍ക്ക് പിഴയീടാക്കി. 24 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. തെന്മല, ഇടമണ്‍ വില്ലേജുകളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അനീസയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി.
പട്ടാഴി ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍. ബിജുവിെൻറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എട്ടു കേസുകള്‍ക്ക് താക്കീത് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.