എം.ബി.ബി.എസ് സ്വപ്നം അരികെ നിൽക്കെ, രേഖകൾ നഷ്ടപ്പെട്ട നിസ്സഹായതയിൽ വിദ്യാർഥിനി
text_fieldsകൊല്ലം: സർക്കാർ മെറിറ്റ് ലിസ്റ്റിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചതിന്റെ സന്തോഷത്തിനിടെ, സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ നഷ്ടമായതിന്റെ നിസ്സഹായതയിൽ വിദ്യാർഥിനി.
കടയ്ക്കൽ സ്വദേശി ഖദീജയുടെ രേഖകളാണ് നഷ്ടമായത്. സർട്ടിഫിക്കറ്റുകളും അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ട ഓൺലൈനായി പണം അടച്ചതിന്റെ രസീത് ഉൾപ്പടെ ഒറിജിനൽ രേഖകളാണ് നഷ്ടപ്പെട്ടത്.
പ്രവേശനത്തിന് ഫിസിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാനും രേഖകൾ അറ്റസ്റ്റ് ചെയ്യുന്നതിനുമായി മങ്ങാട്ടെ പ്രാഥമികാരോഗ്യത്തിൽ പോയ ശേഷം കരിക്കോട്ടുള്ള വീട്ടിലെത്തി കോഴിക്കോട്ടേക്ക് പോകാൻ തയാറെടുപ്പ് നടത്തുന്നതിനിടെയാണ് ഒറിജിനൽ രേഖകൾ സൂക്ഷിച്ചിരുന്ന ഫയൽ കാണാതായതായി വ്യക്തമായത്. കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.