കടയിൽനിന്ന് പണവും ഫോണും കവർന്നു
text_fieldsഇരവിപുരം: പട്ടാപ്പകൽ കടയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന 40000 രൂപയും മൊബൈൽ ഫോണും കവർന്നു. നാലു മാസം മുമ്പ് മോഷണം നടന്ന കടയിലാണ് വീണ്ടും മോഷണം നടന്നത്. ഇരവിപുരം ജങ്ഷനിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ശിവപ്രസാദിന്റെ ഉടമസ്ഥതയിലുള്ള ഡ്രീംസ് അക്വേറിയം എന്ന കടയിലാണ് മോഷണം.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു സംഭവം. ഉടമ ഊണ് കഴിക്കുന്നതിനായി വീട്ടിലേക്ക് പോയ സമയം കടയുടെ മുന്നിലെ ഗേറ്റ് ചാടി അകത്തുകടന്ന മോഷ്ടാവ് മുൻവശത്തെ ഡോറിന്റെ പകുതി തകർത്ത് മോഷണം നടത്തുകയായിരുന്നു.
കടയിലെയും പരിസരത്തെയും നിരീക്ഷണ കാമറകളിൽനിന്ന് മോഷ്ടാവിന്റെ ദൃശ്യം ഇരവിപുരം പൊലീസിന് ലഭിച്ചു. നാലു മാസം മുമ്പ് ഇവിടെനിന്ന് അലങ്കാരപ്പക്ഷികൾ മോഷണം പോയിരുന്നു. അന്നും മോഷ്ടാക്കളുടെ ദൃശ്യങ്ങൾ നിരീക്ഷണ കാമറയിൽനിന്ന് ലഭിച്ചിരുന്നെങ്കിലും പൊലീസ് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. അതേ സംഘത്തിൽപെട്ട ഒരാൾ തന്നെയാണ് ഇപ്പോഴും മോഷണം നടത്തിയതെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.