ആനവണ്ടിയിൽ വിരുന്നെത്തിയവർക്ക് വരവേൽപ്പൊരുക്കി മൺറോതുരുത്ത്
text_fieldsമൺറോതുരുത്ത്: കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും മൺറോതുരുത്തിലേക്ക് ആരംഭിച്ച പ്രത്യേക സർവിസിന്റെ കന്നിയാത്രക്ക് മൺറോ നിവാസികൾ ഉജ്ജ്വല വരവേൽപ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ ഉദ്ഘാടനം ചെയ്തു.
കണ്ടൽക്കാടുകളുടെ സംരക്ഷണം, മൺറോയുടെ സവിശേഷതകൾ എന്നീ വിഷയങ്ങളെപ്പറ്റി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത് മിഷ ക്ലാസെടുത്തു. യാത്രാസംഘത്തിനും നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നെത്തിയ ജീവനക്കാർക്കും പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരങ്ങൾ സമ്മാനിച്ചു.
ശിവപ്രസാദ് എസ്. ഓച്ചിറ, ശ്യാംദേവ് ശ്രാവണം, എൻ.കെ. രഞ്ജിത്ത്, രജിത പ്രസാദ്, വി. ഗോപകുമാർ, എൻ.എസ്. വിനോദ് എന്നിവർ സംസാരിച്ചു. ദ്വീപിലെ കാഴ്ചകൾ കനായിംഗ് നടത്തി കണ്ട ശേഷം സാമ്പ്രാണിക്കൊടി സന്ദർശനം പൂർത്തിയാക്കിയാണ് ആനവണ്ടി സംഘം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.