കാലവര്‍ഷം: 1.43 കോടിയുടെ നാശനഷ്ടം
text_fieldsകൊല്ലം: ജില്ലയില്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജൂലൈ ഒന്ന് മുതല്‍ ബുധനാഴ്ച വൈകീട്ട് വരെ 1.43 കോടി രൂപയുടെ നാശനഷ്ടം. ആകെ 1,43,03,000 രൂപയുടെ നഷ്ടമാണ് ജില്ല ദുരന്തനിവാരണ അതോറിറ്റി കണക്കാക്കിയത്. 35 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നതില്‍ 13,55,000 രൂപയുടെ നഷ്ടം ഉണ്ടായി. ബുധനാഴ്ച മാത്രം 18 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 7,43,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 109.87 ഹെക്ടറിലെ കൃഷിയിടങ്ങള്‍ കനത്ത മഴയെ തുടര്‍ന്ന് നശിച്ചു. 982 കര്‍ഷകരുടേതായി 109.87 ലക്ഷം രൂപയുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. വള്ളം തകര്‍ന്ന് 25000 രൂപയുടെ നഷ്ടമുണ്ടായതായി ഫിഷറീസ് വകുപ്പും അറിയികാലവര്ഷം: 1.43 കോടിയുടെ നാശനഷ്ടംച്ചു.
കുന്നത്തൂർ താലൂക്കിൽ 12 വീടുകൾ തകർന്നു; രണ്ട് കിണറുകൾ ഇടിഞ്ഞുതാണു
ശാസ്താംകോട്ട: ശക്തമായ മഴയിൽ കുന്നത്തൂർ താലൂക്കിൽ 12 വീടുകൾ തകർന്നു. മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞു വീണുമാണ് വീടുകൾ തകർന്നത്. രണ്ട് കിണറുകളും ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്. പലയിടത്തും ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. ഇതിനാൽ മിക്ക പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയിട്ടുണ്ട്.
പോരുവഴി, വെൺകുളം, കുന്നത്തൂർ തമിഴംകുളം, തൊളിക്കൽ, വെട്ടിക്കോട് ഏലാകളിൽ കൃഷിനാശം വ്യാപകമാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കല്ലടയാറ്റിലും പള്ളിക്കലാറ്റിലും ജലനിരപ്പുയർന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഇതിനാൽ ശൂരനാട് വടക്ക്, കുന്നത്തൂർ, പടിഞ്ഞാറെ കല്ലട പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി കൊല്ലശ്ശേരിൽ വീട്ടിൽ ശ്യാമ, പോരുവഴി ചാത്താകുളം വിശ്വംഭരോദയം വീട്ടിൽ സുരേഷ്, കുന്നത്തൂർ തുരുത്തിക്കര കൊച്ചുതുണ്ടിൽ വീട്ടിൽ ഡെന്നീസ് ജോർജ്, ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറിയിൽ സുരേഷ്ഭവനത്തിൽ സന്തോഷ്, പള്ളിശ്ശേരിക്കൽ നൗഫൽ മൻസിലിൽ ആമീന ബീവി, കുന്നത്തൂർ നടുവിൽ രാഹുൽ ഭവനിൽ രവീന്ദ്രൻ, മൈനാഗപ്പള്ളി പബ്ലിക് മാർക്കറ്റിനു സമീപം ആനക്കാരന്റയ്യത്ത് വടക്കതിൽ സുരേന്ദ്രൻ എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്. പലയിടത്തും തലനാരിഴക്കാണ് ദുരന്തത്തിൽ നിന്ന് വീട്ടുകാർ രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.