മസ്റ്ററിങ്: തപാൽവകുപ്പിന്റെ സേവനം തേടും -മേയർ
text_fieldsകൊല്ലം: പെൻഷൻ മസ്റ്ററിങ് പോലുള്ള പ്രവർത്തനങ്ങളിൽ തപാൽവകുപ്പിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണെന്ന് മേയർ പ്രസന്ന ഏണസ്റ്റ് കൗൺസിൽ യോഗത്തിൽ പറഞ്ഞു. ഇത് കിടപ്പുരോഗികൾക്ക് ഉൾപ്പെടെ സഹായകരമാകും. ഡിവിഷനുകളിൽ എത്തിയും വീടുകളിൽ എത്തിയും മസ്റ്ററിങ് നടത്താൻ തപാൽവകുപ്പ് ഉദ്യോഗസ്ഥർ തയാറാണ്. ഇതിന് വഴിയൊരുക്കാൻ കൗൺസിലർമാർക്ക് തപാൽ സേവനങ്ങളിൽ ബോധവത്കരണം നൽകും. അമൃത് പൈപ്പ്ലൈൻ നിർമാണം പൊലീസ് സുരക്ഷയോടെ ചെയ്യേണ്ടിവന്നാൽ നടപടി സ്വീകരിക്കും.
ഹാർബർ റോഡ് നിർമാണത്തിലെ തടസ്സം ഹാർബർ സൂപ്രണ്ടിങ് എൻജിനീയറെ വിളിച്ച് അന്വേഷിക്കും. കോർപറേഷന് വിട്ടുകിട്ടിയ ആസ്തി റോഡ് തിരികെ വിട്ടുനൽകില്ല. റോഡ് നിർമാണത്തിന് നടപടി ഉണ്ടായില്ലെങ്കിൽ കോർപറേഷൻ നടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.
ആശ്രാമം ലിങ്ക് റോഡ് പകുതിയും കച്ചവടക്കാർ കൈയേറുന്നതിലെ അപകടം ഡെപ്യൂട്ടി മേയർ കൊല്ലം മധു കൗൺസിലിന്റെ ശ്രദ്ധയിൽപെടുത്തി. നഗരത്തിനും നഗരസഭക്കും ഭാവിയിൽ ബാധ്യതയായി മാറുന്ന കൈയേറ്റമാണ് നടക്കുന്നത്. ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും ഡെപ്യൂട്ടി മേയർ കുറ്റപ്പെടുത്തി. സ്ഥിരം സമിതി അധ്യക്ഷരായ ജി. ഉദയകുമാർ, എസ്. ജയൻ, യു. പവിത്ര, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷൻ ജോർജ് ഡി. കാട്ടിൽ, കൗൺസിലർമാരായ ഹണി ബെഞ്ചമിൻ, കുരുവിള ജോസഫ്, നൗഷാദ്, സജീവ് സോമൻ, സ്വർണമ്മ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.