കൊല്ലം ജില്ലയിലെ 12 ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച് അംഗീകാരം
text_fieldsകൊല്ലം: ജില്ലയിലെ 12 ഗവ. ആയുഷ് ആരോഗ്യസ്വാസ്ഥ്യകേന്ദ്രങ്ങള് നാഷനല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആൻഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സിന്റെ (എന്‍.എ.ബി.എച്ച്) അംഗീകാരം നേടി.
ഭാരതീയ ചികിത്സാവകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട ആയുഷ് ആരോഗ്യ സ്വാസ്ഥ്യകേന്ദ്രങ്ങള്ക്ക് എന്‍.എ.ബി.എച്ച് എന്‍ട്രി ലെവല്‍ സര്ട്ടിഫിക്കേഷന് അംഗീകാരമാണ് ലഭിച്ചത്.
ഭാരതീയ ചികിത്സാവകുപ്പിന് കീഴിലുള്ള തൃക്കടവൂര്‍, തൊടിയൂര്‍, കുമ്മിള്‍, വെളിയം, ഏരൂര്‍, കുഴിക്കല്ഇടവക, ഇരവിപുരം, എന്നീ ആയുര്‍വേദ ഡിസ്പെന്‍സറികള്‍ക്കും ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള കുന്നത്തൂര്‍, കൊട്ടാരക്കര, ആദിച്ചനല്ലൂര്‍, പോളയത്തോട്, കല്ലുവാതുക്കല്‍ എന്നീ ഡിസ്പെന്‍സറികള്‍ക്കുമാണ് അംഗീകാരം ലഭിച്ചത്.
കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യസ്വാസ്ഥ്യകേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എന്‍.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് നേട്ടം കൈവരിച്ചത്. ഒന്നാംഘട്ടത്തിലെ സ്ഥാപനങ്ങളിലെ പ്രാരംഭനടപടികള്‍ 2023 ഏപ്രിലില്‍ ആരംഭിക്കുകയും 90 ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി എന്‍.എ.ബി.എച്ചിലേക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിലെ െതരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് സ്ഥാപനങ്ങള്‍ക്ക് മാർേച്ചാടെ ഈ അംഗീകാരം നേടിയെടുക്കാനാകും.
ഓരോ ജില്ലയിലും എന്‍.എ.ബി.എച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലതല നോഡല്‍ ഓഫിസര്‍മാരെയും ഫെസിലിറ്റേറ്റേഴ്സിനെയും നിയോഗിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവബോധം നല്കുന്നതിലേക്കായി മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചു. ക്വാളിറ്റി ടീമുകള്‍ക്കും കമ്യൂണിറ്റി ഹെല്‍ത്ത് ഓഫിസര്‍മാര്‍ക്കും വിവിധ തലങ്ങളില്‍ പരിശീലനങ്ങള്‍ നല്കി. ജില്ല, സംസ്ഥാനതലങ്ങളിൽ പരിശോധനകള്‍ നടത്തി. മൂല്യനിര്‍ണയ മാനേജ്മെന്റ് കമ്മിറ്റിയും ഡോക്യുമെന്റേഷന് ടീമും രൂപവത്കരിച്ചു. രാജ്യത്താദ്യമായി ആയുഷ് ആരോഗ്യസ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്കായുള്ള എന്‍ട്രി ലെവല്‍ സര്ട്ടിഫിക്കേഷന് ഇംപ്ലിമെന്റേഷന്‍ കൈപ്പുസ്തകം തയാറാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.