നഗരസഭ കൗൺസിലർ ജയപ്രകാശിന് ദേശീയ പുരസ്കാരം
text_fieldsപുനലൂർ: നഗരസഭ യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡറും കലങ്ങുംമുകൾ കൗൺസിലറുമായ ജി. ജയപ്രകാശിന് ഇന്ത്യൻ ഐക്കൺ അവാർഡ്. രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ വാര്‍ഡിന് രൂപം നല്കിയ പ്രവര്‍ത്തനമാണ് അവാർഡ് നേടാന്‍ സഹായകരമായത്. ജയപ്രകാശ് പ്രതിനിധീകരിക്കുന്ന കലുങ്ങുംമുകൾ വാർഡിലെ അഞ്ചിനും 70നും ഇടയിൽ പ്രായമുള്ള 1400ഓളം ആളുകളെയും പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപകടത്തിൽ മരിച്ച ഏതൊരാളുടെയും ആശ്രിതർക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം ലഭിക്കും. അപകടങ്ങളിൽ പരിക്ക് പറ്റുന്ന ആളുകൾക്ക് വൈകല്യത്തിന്റെ ശതമാനം അനുസരിച്ച് പരമാവധി ഒരു ലക്ഷം രൂപയും ലഭിക്കുന്ന രീതിയിലാണ് ഇൻഷുറൻസ് ക്രമീകരിച്ചിട്ടുള്ളത്. കൗൺസിലർ ഓണറേറിയത്തിൽനിന്നുള്ള ഭാഗവും സ്പോൺസർഷിപ് വഴിയും സമാഹരിച്ച പണം ഉപയോഗിച്ചാണ് പ്രീമിയം തുക അടയ്ക്കുന്നത്. ഗ്ലോബൽ ചേംബർ ഓഫ് കൺസ്യൂമർ റൈറ്റ്സും കൈറ്റ്സ് ക്രാഫ്റ്റ് പ്രൊഡക്ഷൻസ് എൽ.എൽ.പിയും ചേർന്ന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ജയപ്രകാശിന് യു.എൻ സമാധാന ദൗത്യ സംഘ തലവനും പുതുച്ചേരി ലെഫ്റ്റ.
ഗവര്‍ണറുമായിരുന്ന കിരണ്‍ ബേദി അവാര്‍ഡ് കൈമാറി. സ്ലോവേനിയന്‍ അംബാസഡര്‍ മജെറ്റ വോദേവ്, മുന്‍ സിംബാവെ അംബാസഡര്‍ ജെ.കെ. ത്രിപാഠി, കരസേന റിട്ട. മേജര്‍ ജനറല്‍ സഞ്ജയ്സോള്, ബി.ജെ.പി ദേശീയ വക്താവ് ഗോപാല്‍കൃഷ്ണ അഗര്‍വാള്‍, ഐ.സി.എഫ്.എ.ഐ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജഗന്നാഥ് പട്നായിക്, ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓര്ഗനൈസേഷന് പ്രസിഡന്റ് ഡോ.ആസിഫ് ഇക്ബാല്‍, ജി.എച്ച്.എ വൈസ് പ്രസിഡന്റ് ഡോ. സി.കെ. ഭരദ്വാജ്, ഗ്ലോബൽ കണ്‍സ്യൂമര്‍ റൈറ്റ് ഫോറം സ്ഥാപകന്‍ ജോർജ് കൊച്ചുപുരക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.